വന്ദനം പദ്ധതി ഉദ്ഘാടനം

Saturday 08 November 2025 12:34 AM IST

നെടുംകുന്നം: കുട്ടികളെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനുള്ള വന്ദനം പദ്ധതിയുടെ ലക്ഷ്യ 2025 ജില്ലാതല ഉദ്ഘാടനം നെടുംകുന്നം ഗവ.സ്‌കൂളിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ അദ്ധ്യക്ഷത വഹിച്ചു. കറുകച്ചാൽ എ.ഇ.ഒ എൻ.ബിന്ദു, വാഴൂർ ബ്ലോക്ക് പ്രസിഡന്റ് മുകേഷ് കെ. മണി, നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ, വാർഡ് മെമ്പർ ഷിനുമോൾ ജോസഫ്, സ്‌കൂൾ പ്രിൻസിപ്പൾ ജി.സുരേഷ്, സ്‌കൂൾ എച്ച്.എം എം.കെ ജയശ്രീ, പി.ടി.എ പ്രസിഡന്റ് ജയപ്രകാശ് എന്നിവർ പങ്കെടുത്തു. വിവിധ ലഹരിവിരുദ്ധ പരിപാടികളും അവതരിപ്പിച്ചു.