യു.ഡി.എഫ് ക്ഷേത്ര പ്രദക്ഷിണ ജാഥ

Saturday 08 November 2025 12:35 AM IST

വൈക്കം: യു.ഡി.എഫ് വൈക്കം നിയോജകമണ്ഡലം കമ്മി​റ്റി ക്ഷേത്രപ്രദക്ഷിണ ജാഥ നടത്തി. കെ.പി.സി.സി അംഗം മോഹൻ ഡി.ബാബു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കമ്മി​റ്റി കൺവീനർ ബി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ പി.ഡി. ഉണ്ണി, എം.കെ.ഷിബു, യു.ഡി.എഫ് നേതാക്കളായ സിറിൾ ജോസഫ്, കെ.ഗിരീശൻ, സുബൈർ പുളുന്തുരുത്തി, അബ്ദുൾ സലാം റാവുത്തർ, എ.സനീഷ്‌കുമാർ, പി.വി.പ്രസാദ്, ജയ് ജോൺ പേരയിൽ, പ്രീതാ രാജേഷ്, വിജയമ്മ ബാബു, പി.പി.സിബിച്ചൻ തുടങ്ങിയവർ പങ്കെടുത്തു. വടക്കേനടയിൽ നിന്ന് ശരണംവിളികളുമായി ആരംഭിച്ച ജാഥ കിഴക്കേനട, തെക്കേനട, പടിഞ്ഞാറെ നടവഴി വടക്കേനടയിൽ സമാപിച്ചു.