പണം ഏറെ കൈയിൽ വന്നുചേരുന്നതിന് അവസരം ഇത്തരക്കാർക്കാണ്, ജോലിയിൽ പ്രമോഷനടക്കം കാത്തിരിക്കുന്നു
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 നവംബർ 8 തുലാം 22 ശനിയാഴ്ച.
(പുലർച്ചെ 0 മണി 33 മിനിറ്റ് 0 സെക്കന്റ് വരെ രോഹിണി നക്ഷത്രം ശേഷം മകയിരം നക്ഷത്രം ശേഷം രാത്രി 10 മണി 1 മിനിറ്റ് 57 സെക്കന്റ് വരെ തിരുവാതിര നക്ഷത്രം ശേഷം പുണർതം നക്ഷത്രം )
അശ്വതി: സന്താനങ്ങളുടെ ഭാഗത്ത് നിന്ന് മനസിന് സന്തോഷം നൽകുന്ന പ്രവൃത്തികൾ ഉണ്ടാകുന്നതാണ്. വസ്തു സംബന്ധമായി ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങൾ ഉടൻ തന്നെ തീരാൻ സാദ്ധ്യതയുണ്ട്. തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം. ബന്ധു ഗുണം. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും.
ഭരണി: പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം കൈവരിക്കാനാകും. പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിച്ചേക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാദ്ധ്യതയുണ്ട്. വിദ്യാഗുണം, താൽക്കാലിക ജോലി സ്ഥിരപ്പെടുത്താൻ മേലുദ്യോഗസ്ഥർ സഹായിക്കും.
കാർത്തിക: ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തുമ്പോഴും പണമിടപാടുകളിലും ജാഗ്രത കൈവിടരുത്. അപരിചിതരുമായി ഇടപഴകുമ്പോഴും വളരെ ശ്രദ്ധ ആവശ്യമാണ്. പണം സംബന്ധമായി നിയമനടപടികൾ, കുടുംബത്തിലെ സുഖവും സമാധാനവും നഷ്ടപ്പെടും.
രോഹിണി: അശ്രദ്ധ, അലസത എന്നിവയൊക്കെ കാരണം പ്രശ്നത്തിലാകുന്നവരുണ്ട് ഇന്ന്. അതിനാൽ വളരെ ജാഗ്രത പാലിക്കണം. ചെറുകിട വ്യാപാരികൾ സാമ്പത്തിക ഇടപാടുകളിൽ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. ജാമ്യം നിൽക്കരുത്, അസ്വസ്ഥതകൾ സൃഷ്ടിക്കും. സ്ത്രീകൾ മൂലം ചിലർക്ക് പ്രയാസങ്ങൾ വന്നേക്കാം.
മകയിരം: ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉദരരോഗങ്ങൾക്ക് സാദ്ധ്യത ഉള്ളതിനാൽ സൂക്ഷിക്കുക. ആരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങി തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. സഹായിച്ചവർ ശത്രുക്കൾ ആകും, കലഹം ഉണ്ടാകാൻ സാദ്ധ്യത. ഭൂമി വിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.
തിരുവാതിര: ബിസിനസ് ചെയ്യുന്നവർക്ക് കടുത്ത മത്സരങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് സഹപ്രവർത്തകർ മൂലം പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ല, സ്ത്രീകൾ മൂലം ദുഃഖം, ചെലവ് ക്രമാതീതമായി വർദ്ധിക്കും.
പുണർതം: ബിസിനസിലെ അശ്രദ്ധ മൂലം നഷ്ടമുണ്ടാകാനിടയുണ്ട്. വീട്ടിലെ സ്ത്രീകളുമായി ചെറിയ കാര്യങ്ങളിൽ തർക്കമുണ്ടാകാം. ചില ബന്ധുക്കളെ കുറിച്ച് അത്ര നല്ലതല്ലാത്ത വാർത്ത കേൾക്കും. കർമ്മരംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും, ആശുപത്രി വാസം വേണ്ടി വരും, വിശ്വാസവഞ്ചന നേരിടും.
പൂയം: തൊഴിൽ രംഗത്ത് പ്രതികൂല സാഹചര്യങ്ങളൊന്നും ഉണ്ടാകില്ല. ബിസിനസിൽ സംതൃപ്തരായിരിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും. വിവാഹാദി കർമ്മങ്ങൾ കുടുംബത്തിൽ നടക്കും, ബന്ധുബലം വർദ്ധിക്കും, ധന നേട്ടം.
ആയില്യം: കുടുംബാംഗങ്ങൾക്ക് ഇടയിലുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാകുന്നതാണ്. സ്ത്രീകളുടെ സൗമ്യമായ പെരുമാറ്റം സമാധാനം സ്ഥാപിക്കാൻ സഹായിക്കും. സാഹിത്യകാരന്മാർക്ക് പുതിയ അവസരങ്ങളോ പുതിയ രചനയോ സാധിക്കും.
മകം: ആഗ്രഹങ്ങൾ സഫലമാകാൻ സാദ്ധ്യതയുണ്ട്. ചില ആശയങ്ങൾ ആളുകളെ ആകർഷിക്കാൻ പോന്നതായിരിക്കും. സാമൂഹിക മേഖലയിൽ നിന്ന് പ്രശസ്തി വർധിക്കും. വാഹനസുഖം, യാത്രാഗുണം, വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും. ഔഷധ സേവ വേണ്ടി വരും.
പൂരം: രണ്ട് കക്ഷികൾ തമ്മിലുള്ള തർക്കത്തിന് മദ്ധ്യസ്ഥത വഹിക്കാനും ന്യായമായ തീരുമാനമെടുക്കാനും കഴിഞ്ഞേക്കും. ബഹുമാനം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്നതാണ്. ധനപരമായി ഉയർച്ച, വിദ്യാ വിജയം, വിദേശത്തുനിന്നും ശുഭ വാർത്ത, ശത്രുജയം.
ഉത്രം: ഭാവിയിൽ പ്രയോജനകരമാകുന്ന റിസ്‌ക് കുറവുള്ള പദ്ധതികളിൽ ധൈര്യപൂർവം നിക്ഷേപിക്കാം. സ്ത്രീകൾ ആരാധനാ കാര്യങ്ങളിൽ കൂടുതൽ തിരക്കുള്ളവരായി കാണപ്പെടും. കുട്ടികളുമായി സന്തോഷത്തോടെ സമയം ചെലവിടും. ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരും.
അത്തം: സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കും. ദൈനംദിന കാര്യങ്ങൾ കുടുംബാംഗങ്ങളുടെ സഹായത്തോടെ പൂർത്തിയാക്കും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, സന്തോഷം നിറഞ്ഞ സമയം. കിട്ടാക്കടം പിരിഞ്ഞു കിട്ടും, പേരും പെരുമയും ഉണ്ടാകും.
ചിത്തിര: പ്രലോഭനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. കടങ്ങൾ തിരിച്ചടയ്ക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ ചില ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. തീർച്ചയായും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഇഷ്ടഭക്ഷണ ലബ്ധി, സ്ത്രീകൾക്ക് ആഭരണ വസ്ത്രാദിലാഭം, മാതാപിതാക്കൾക്ക് വേണ്ടി ത്യാഗം ചെയ്യും.
ചോതി: പല തീരുമാനങ്ങളിലും പ്രിയപ്പെട്ടവർ അതൃപ്തി പ്രകടമാക്കും. അനാവശ്യ ചെലവുകൾ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനിടയുണ്ട്. അയൽക്കാരുമായി പ്രശ്നങ്ങൾ ഉണ്ടായേക്കാം. സാമ്പത്തികമായി ഉള്ള ബുദ്ധിമുട്ടുകൾ അനുഭവത്തിൽ വരും, മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, രോഗാവസ്ഥ.
വിശാഖം: എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കേണ്ടതുണ്ട്. ബിസിനസിലെ മാറ്റങ്ങൾ പരിചയ സമ്പന്നനായ ഒരാളുടെ ഉപദേശം സ്വീകരിച്ച ശേഷം നടത്തുന്നതായിരിക്കും നല്ലത്. വിഷമതകൾ, അനാവശ്യമായി പണം ചെലവാകും, കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും.
അനിഴം: തൊഴിൽ രംഗത്തെ ഏകോപനം ദുഷ്‌കരമായി അനുഭവപ്പെടാനിടയുണ്ട്. അകാരണമായി മേലുദ്യോഗസ്ഥർ ദേഷ്യപ്പെട്ടേക്കാം. സംസാരം മുഖേനെ തൊഴിൽ സ്ഥാപനത്തിൽ കുഴപ്പങ്ങൾ ഉണ്ടാകും, മറ്റുള്ളവർ ശത്രുതയോടെ പെരുമാറും, കുടുംബ സ്വത്തിലുള്ള തർക്കം കോടതിയിലെത്തും.
കേട്ട: തെറ്റിദ്ധരിപ്പിക്കുന്ന ചില വാർത്തകൾ ലഭിച്ചേക്കാം. ഇത്തരം വിവരങ്ങളെ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. തൊഴിൽ രംഗത്ത് സുരക്ഷിതത്വമില്ലായ്മ. മുറിവോ ചതവോ പറ്റാം. ആരോഗ്യ സംരക്ഷണത്തിൽ അതീവ ജാഗ്രത വേണം.
മൂലം: സ്ത്രീജനങ്ങൾക്ക് ആശങ്ക വർധിക്കാനായുള്ള സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. തൊഴിലിടത്തിൽ ആരുടെയും അനാവശ്യ ഇടപെടൽ പ്രോത്സാഹിപ്പിക്കരുത്. ബന്ധുക്കൾ ശത്രുക്കളാകും. യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല. ദാമ്പത്യ സുഖക്കുറവ് അനുഭവപ്പെടാം.
പൂരാടം: ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പരാജയപ്പെടും. ജോലിസ്ഥലത്ത് തീരുമാനങ്ങൾ വളരെ ശ്രദ്ധാപൂർവം കൈക്കൊള്ളുക. സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം, അന്യരോട് കയർക്കും.
ഉത്രാടം: പലതരം പ്രശ്നങ്ങളെ തരണം ചെയ്യേണ്ടതായിട്ടുണ്ട്. നിഷിദ്ധമായ കാര്യങ്ങളിലേയ്ക്ക് കൂടുതൽ ആകൃഷ്ടരായേക്കാം, അതിനാൽ ജാഗ്രത വേണം. ഇത് കൂടുതൽ വിമർശനങ്ങൾ നേരിടുന്നതിന് ഇടയാക്കും. വാഹനം ഉപയോഗിക്കുന്നവർ കരുതലോടെയിരിക്കുക. ആത്മവിശ്വാസം നഷ്‌ടപ്പെടുത്തുന്ന സംഗതികൾ സംജാതമാകും, ധനനഷ്ടം.
തിരുവോണം: അനാവശ്യ കാര്യങ്ങളിൽ കുടുംബാംഗങ്ങളുമായി തർക്കമുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ക്ഷീണം അനുഭവപ്പെടാം. ഇന്ന് നിക്ഷേപങ്ങൾ നടത്താൻ നല്ല ദിവസമല്ല. മനസ്സിലുദ്ദേശിച്ച സംഗതികൾ നേടിയെടുക്കാൻ എന്ത് മാർഗ്ഗവും സ്വീകരിക്കും, സുഖക്കുറവ്.
അവിട്ടം: സമീപഭാവിയിൽ സാമ്പത്തിക നേട്ടം ഉണ്ടാകാനുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്യുന്നതാണ്, സ്ത്രീ സഹായത്തോടെ സാമ്പത്തിക നേട്ടം കൈവരിക്കാൻ സാധിച്ചേക്കും. തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം. ബന്ധു ഗുണം.
ചതയം: കുടുംബത്തിലെ കാര്യങ്ങൾ അവഗണിക്കുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകും. ജോലികൾ പൂർത്തിയാക്കാൻ കഠിനാധ്വാനം ആവശ്യമാണ്. ജോലി നഷ്ടം, യാത്രയിൽ ധനനഷ്ടം, വ്യവഹാരങ്ങളിൽ പരാജയ ഭീതി. ലോണുകളും മറ്റും പ്രതികൂലമായേക്കാം.
പൂരുരുട്ടാതി: കുടുംബാന്തരീക്ഷം ഇന്ന് പൊതുവെ മികച്ചതായിരിക്കും. പ്രതികൂല സാഹചര്യങ്ങളിൽ കുടുംബാംഗങ്ങളുടെ പിന്തുണ ഉണ്ടാകുന്നതാണ്. ഗൃഹത്തിന് മോടി പിടിപ്പിക്കും, നാൽക്കാലി മുഖേന സാമ്പത്തിക നേട്ടം. ജോലിമാറ്റം അനുകൂലമായതിൽ സന്തോഷിക്കും.
ഉത്തൃട്ടാതി: അപ്രതീക്ഷിതമായി ലാഭം ഉണ്ടാകാൻ സാദ്ധ്യതയുള്ള ദിവസമാണ്. അപരിചിതർക്ക് പണം കടം കൊടുക്കരുത്. ആത്മീയ ചിന്ത ഉണരും, ദാമ്പത്യത്തിൽ പുതിയ ഉന്മേഷം അനുഭവത്തിൽ വരും. സാമ്പത്തികമായി ഉള്ള ബുദ്ധിമുട്ടുകൾ മാറും, സന്താനങ്ങൾക്ക് ജോലി ലഭ്യത.
രേവതി: ബിസിനസ് പദ്ധതികൾ സാമ്പത്തിക നേട്ടങ്ങൾക്ക് വഴി തെളിക്കും. സ്ത്രീകളുടെ പിന്തുണയോടെ കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, സർക്കാരിൽ നിന്നും അനുകൂലമായി മറുപടി ലഭിക്കും. പ്രണയ കാര്യങ്ങളിൽ സന്തോഷം, കർമ്മരംഗം ഉഷാറാകും.