ഒന്നു കൂടി ബാക്കിയുണ്ട് രാമാ 20​ ​-ാം​ ദിവസം കളങ്കാവൽ

Saturday 08 November 2025 6:15 AM IST

മ​മ്മൂ​ട്ടി​ ​ശ​ക്ത​നാ​യ​ ​പ്ര​തി​നാ​യ​ക​നാ​യും​ ​വി​നാ​യ​ക​ൻ​ ​നാ​യ​ക​നാ​യും​ ​എ​ത്തു​ന്ന​ ​ക​ള​ങ്കാ​വ​ൽ​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്താ​ൻ​ ​ഇ​നി​ 20​ ​ദി​വ​സം​ ​മാ​ത്രം.​ ​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ച​ ​ശേ​ഷം​ ​എ​ത്തു​ന്ന​ ​മ​മ്മൂ​ട്ടി​ ​ചി​ത്രമായ ​ ​ക​ള​ങ്കാ​ള​വ​ൽ​ ​ന​വാ​ഗ​ത​നാ​യ​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു. ചി​ത്ര​ത്തി​ന്റെ​ ​വേ​ൾ​ഡ് ​വൈ​ഡ് ​ഓ​വ​ർ​സീ​സ് ​റൈ​റ്റ്സ് ​ആ​ർ.​എ​ഫ്.​ടി​ ​ഫി​ലിം​സ് ​സ്വ​ന്ത​മാ​ക്കി.​ ​ജി.​സി.​സി​ ​ഒ​ഴി​കെ​ ​ഓ​വ​ർ​സീ​സ് ​റൈ​റ്റ്സ് ​ആ​ണ് ​ഹം​സി​നി​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​ആ​ർ.​എ​ഫ്.​ടി​ ​ഫി​ലിം​സ് ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ന​വം​ബ​ർ​ 27​നാ​ണ് ​റി​ലീ​സ്.​ 2014​ൽ​ ​യു.​കെ​ ​കേ​ന്ദ്ര​മാ​ക്കി​ ​പ്ര​മു​ഖ​ ​വ്യ​വ​സാ​യി​യും​ ​മ​ല​യാ​ളി​യു​മാ​യ​ ​റൊ​ണാ​ൾ​ഡ് ​തൊ​ണ്ടി​ക്ക​ൽ​ ​തു​ട​ക്കം​ ​കു​റി​ച്ച​ ​സി​നി​മ​ ​വി​ത​ര​ണ​ ​ശൃം​ഖ​ല​യാ​ണ് ​ആ​ർ.​എ​ഫ്.​ടി​ ​ഫി​ലിം​സ്.​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​വൃ​ഷ​ഭ,​ ​ഇ​ന്ന​സെ​ന്റ് ,​ ​ക​റ​ക്കം​ ​തു​ട​ങ്ങി​ 300​ല​ധി​കം​ ​സി​നി​മ​ക​ളു​ടെ​ ​ഓ​വ​ർ​സീ​സ് ​വി​ത​ര​ണ​വും​ ​ആ​ർ.​എ​ഫ്.​ടി​ ​ഫി​ലിം​സ് ​ആ​ണ്.​ ​അ​തേ​സ​മ​യം​ ​മീ​ര​ ​ജാ​സ്മി​ൻ,​അ​നു​ശ്രീ,​ ​ര​ജി​ഷ​ ​വി​ജ​യ​ൻ,​ ​ഗാ​യ​ത്രി​ ​അ​രു​ൺ,​ ​മേ​ഘ​ ​തോ​മ​സ് ​ഉ​ൾ​പ്പെ​ടെ​ 21​ ​നാ​യി​ക​മാ​ർ​ ​ക​ള​ങ്കാ​വ​ലി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ജി​ഷ്ണു​ ​ശ്രീ​കു​മാ​റും​ ​ജി​തി​ൻ​ ​കെ.​ ​ജോ​സും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ ആണ് നിർമ്മാണം. ​ഫൈ​സ​ൽ​ ​അ​ലി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​പി.​ആ​ർ.​ഒ​:​ ​പി.​ശി​വ​പ്ര​സാ​ദ്.