തോക്ക് ചൂണ്ടി ഹണി റോസ് റേച്ചൽ ഡിസം. 6ന്

Saturday 08 November 2025 6:25 AM IST

ഹണി റോസ് വേറിട്ട കഥാപാത്രമായി എത്തുന്ന റേച്ചൽ ഡിസംബർ 6ന് അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കശാപ്പ് വിൽപ്പനക്കാരിയുടെ വേഷമാണ് ഹണി റോസ് അവതരിപ്പിക്കുന്നത്. ഏറെ വയലൻസും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായ അനുഭവമായിരിക്കും റേച്ചൽ.ബാബുരാജ്‌, ചന്തു സലിംകുമാർ, റോഷൻ ബഷീർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി കെ ജോൺ , ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ രാഹുൽ മണപ്പാട്ട്,​രാഹുൽ മണപ്പാട്ടും സംവിധായകൻ എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥ. ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റർ: മനോജ്, ഗാനരചന: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട്, സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛാബ്ര,സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ,

ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റ് ബാനറിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. സഹനിർമ്മാണം എബ്രിഡ് ഷൈൻ,​ ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റാണ് വിതരണം. പി .ആർ. ഒ: എ .എസ് ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ.

,