മാനേജേഴ്സ് അസോ.കളക്ടറേറ്റ് മാർച്ച്
Friday 07 November 2025 8:59 PM IST
കണ്ണൂർ:കേരള പ്രൈവറ്റ് സ്‌കൂൾ ( എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ കളക്ടറേറ്റ് മാർച്ച് നടത്തി.ഭിന്നശേഷി നിയമനത്തിന്റെ പേരിൽ അദ്ധ്യാപക അനദ്ധ്യാപകരുടെ നിയമനാംഗീകാരം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന നടപടി അവസാനിപ്പിക്കുക,ജനന സർട്ടിഫിക്കറ്റ് ഉള്ള മുഴുവൻ വിദ്യാർത്ഥികളെയും തസ്തിക നിർണയത്തിൽ ഉൾപ്പെടുത്തുക,ക്ലീൻ കേരള പദ്ധതി - ശുചിത്വ വിദ്യാലയം നടപ്പിൽ വരുത്തുന്നതിന് പ്രൈമറി വിദ്യാലയങ്ങളിൽ ജോലിക്ക് മീനിയൽ സ്റ്റാഫിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് . കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഭരതൻ അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് നാരായണൻ, രാജീവൻ മേലടി ,ദിനേശൻ മഠത്തിൽ, ഫാദർ രാജു അഗസ്റ്റിൻ, കെ.വി.സത്യനാഥൻ, ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു.