ഗ്രാമീണ റോഡ് പുനരുദ്ധാരണം ഉദ്ഘാടനം
Friday 07 November 2025 9:01 PM IST
പഴയങ്ങാടി:മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മാട്ടൂൽ പഞ്ചായത്തിൽ വിവിധ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം എം.വിജിൻ എം.എൽ.എ നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു ജസിന്ത കളരി അംമ്പലം സിദ്ധീക്കാബാദ് റോഡ് (25ലക്ഷം),ആറുതെങ്ങ് സി എം.എൽ.പി സ്കൂൾ സിദ്ദീഖാബാദ് റോഡ് ( 20 ലക്ഷം),വളപട്ടണം ചാൽ പെറ്റ് പെസ്റ്റേഷൻ കടപ്പുറം റോഡ്(17 ലക്ഷം) വീതമാണ് പുനരുദ്ധാരണത്തിന് അനുവദിച്ചത്. വിവിധയിടങ്ങളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ പി.പി.ശ്രീജ, എം.കെ.എസ് അബ്ദുർ കലാം, ടി.ജയൻ, വാർഡ് വികസന സമിതി കൺവീനർ പി.ടി.സുരേഷ് ബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.വി.പ്രദീപൻ, കെ.ഭാർഗ്ഗവൻ, ബി. കുഞ്ഞഹമ്മദ്, കെ.ആർ.സെബാസ്റ്റ്യൻ, യു.മഹ്മൂദ്,ടി.ശശി എന്നിവർ സംസാരിച്ചു.