ജോയന്റ് കൗൺസിൽ റെയിൽവേ സ്റ്റേഷൻ മാർച്ച്

Friday 07 November 2025 9:03 PM IST

കാഞ്ഞങ്ങാട് :കഴിഞ്ഞ ദിവസം വർക്കലയിൽ ട്രെയിൻ യാത്രക്കാരിയെ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ റെയിൽ യാത്രാസുരക്ഷ ഉറപ്പാക്കണമെന്നാവശ്യപെട്ട് ജോയന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ജി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി റിജേഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം പ്രദീപ് കുമാർ സംസാരിച്ചു.സംസ്ഥാന കൗൺസിൽ അംഗം ശ്രീജി തോമസ്, കാഞ്ഞങ്ങാട് മേഖല സെക്രട്ടറി സനൂപ്, നാമദേവൻ, അനിൽകുമാർ, ബൈജു,കവിത തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.ട്രെയിനുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. യാത്രക്കാരും റയിൽവേ ജീവനക്കാരും ലഹരിക്കടിമപ്പെട്ടവരുടെ ആക്രമണത്തിന് ഇരയാവുന്നത് പൊതുജനങ്ങളിൽ ഭീതിയുളവാക്കുന്നതാണെന്നും ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി .