കേരള പ്രിന്റേഴ്സ് ഡേ ആചരണം
കാഞ്ഞങ്ങാട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ (കെ.പി.എ.) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനമായ നവംബർ ഏഴിന് പ്രിൻ്റേഴ്‌സ് ഡേ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി എ.ഐ ക്ലാസും ആദരവും മൈൻഡ് ആൻഡ് മാജിക് പരിപാടിയും അരങ്ങേറി.കുശവൻകുന്ന് റോട്ടറി സെന്ററിൽ കെ.പി.എ കാസർകോട് ജില്ലാ പ്രസിഡന്റ് ടി. പി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ജിത്തു പനയാൽ, സി.ബി.കൊടിയം കുന്നേൽ, പ്രിൻ്റേഴ്സ് ഡേ സന്ദേശം നൽകി. എ.ഐ. എഫ്.എം.പി ദേശീയ ഉപാദ്ധ്യക്ഷൻ മുജീബ് അഹമ്മദിനെയും കെ.പി.എ സംസ്ഥാന സെക്രട്ടറി എം.ജയറാമിനെയും ആദരിച്ചു ജില്ലാ സെക്രട്ടറി റെജി മാത്യു, സംസ്ഥാന കമ്മിറ്റി അംഗം എൻ.കേളു നമ്പ്യാർ, നിരീക്ഷകൻ വേണുഗോപാല എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി ശശി തൊട്ടിയിൽ സ്വാഗതവും കെ.റീജിത്ത് നന്ദിയും പറഞ്ഞു.മൊയ്തു ഐലിഡിൻ, ജി.എസ്.ടി കൺസൾട്ടൻ്റ് അഡ്വ.മനോജ് കുമാർ എന്നിവർ ക്ലാസെടുത്തു മെന്റലിസ്റ്റ് സുരേഷ് നാരായണൻ മൈൻഡ് ആൻഡ് മാജിക് അവതരിപ്പിച്ചു..