കാൻസർ ബോധവത്ക്കരണദിനം ആചരിച്ചു

Friday 07 November 2025 9:12 PM IST

മാഹി:മലബാർ കേൻസർ സെന്റർ,കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷിയം എന്നിവയുടെ സഹകരണത്തോടെ ചാലക്കര എക്സൽ പബ്ലിക് സ്‌കൂളിൽ ദേശീയ കാൻസർ ബോധവൽക്കരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ സതി എം.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മലബാൾ കാൻസർ സെന്റർ ഓങ്കോളജി വിഭാഗം മേധാവി ഡോക്ടർ എ.പി. നീതു ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡോക്ടർ ഫിൻസ് എം.ഫിലിപ്പ്, കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം ഫോർമർ പ്രസിഡന്റ് പി.നാരായണൻ,​വൈസ് പ്രസിഡന്റ് പി.കെ.സുരേഷ് , ഷീല സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു. മലബാർ കാൻസർ സെന്റർ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ കാൻസർ ബോധവൽക്കരണ സ്‌കിറ്റ് അവതരിപ്പിച്ചു. എം.സി സി യുടെ ഭാഗമായ എക്സിബിഷനും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.