ഇ- മാലിന്യ ശേഖരണത്തിന് പഞ്ചായത്തുകളിലും തുടക്കം

Saturday 08 November 2025 1:42 AM IST

ആലപ്പുഴ: കോർപ്പറേഷനുകളിലെയും നഗരസഭകളിലെയും ഇ-മാലിന്യ ശേഖരണത്തിനു ശേഷം ഹരിതകർമ്മ സേന ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് മാലിന്യം ശേഖരിച്ചു തുടങ്ങി. 16 പഞ്ചായത്തുകളിൽ നിന്ന് 2901 കിലോയാണ് ഇതുവരെ ശേഖരിച്ചത്. കഴിഞ്ഞ ജൂലായ് 15നാണ് സംസ്ഥാന തലത്തിൽ കോർപ്പറേഷനുകളിലും നഗരസഭകളിലും ഇ മാലിന്യശേഖരണം ആരംഭിച്ചത്.

ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, റേഡിയോ, പ്രിന്റർ, മൈക്രോ വേവ് ഓവൻ, ലാപ് ടോപ്, ബാറ്ററികൾ, മോട്ടോർ യു.പി.എസ് തുടങ്ങി 44 ഇനങ്ങളിലുള്ള ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് കിലോയ്ക്ക് നിശ്ചിത തുക നൽകി ഹരിത കർമസേന ശേഖരിക്കുന്നത്.

ഹരിത കർമസേന പഞ്ചായത്തുകളിൽ നിന്നു ശേഖരിക്കുന്ന ഇമാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയാണ് ഏറ്റെടുത്ത് ശാസ്ത്രീയ സംസ്‌കരണത്തിന് അയയ്ക്കുന്നത്. പുനരുപയോഗമായവയ്ക്ക് തുക ഹരിത കർമ്മസേനക്ക് കൈമാറും.

ശേരിച്ചത് 2901 കിലോ

1.പഞ്ചായത്തുകളിൽ നിന്നെടുക്കുന്ന മാലിന്യങ്ങളുടെ നിരക്കിൽ നഗരസഭകളിലേതിനേക്കാൾ വ്യത്യാസമുണ്ട്. ആപത്കരമായ ഇ- മാലിന്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

2.പിക്‌ചർ ട്യൂബ്‌, എൽ.ഇ.ഡി ബൾബുകൾ, ട്യൂബ് ലൈറ്റുകൾ, സി.എഫ്.എൽ തുടങ്ങിയവയാണ് ആപത്‌കരമായ ഇ മാലിന്യങ്ങളുടെ പട്ടികയിലുള്ളത്

3.ആപത്‌കരമായ ഇ മാലിന്യങ്ങൾ സംസ്കരി​ക്കുന്നതി​ന് ചെലവാകുന്ന തുക തദ്ദേശ സ്ഥാപനങ്ങൾ ക്ളീൻ കേരള കമ്പനി​ക്ക് നൽകണം.

ഒരു കിലോയ്ക്ക് വില (രൂപയിൽ)

 റഫ്രിജിറേറ്റർ : 20

 ലാപ്‌ടോപ്പ് : 100

 എൽ.സി.ഡി, എ.ഇ.ഡി ടിവി : 16

 ടോപ് ലോഡ് വാഷിംഗ് മെഷീൻ :20

 സീലിംഗ് ഫാൻ :42

 മൊബൈൽ ഫോൺ :115

 സ്വിച്ച് ബോർഡ് : 17

 എയർ കണ്ടീഷണർ : 58

 എൽ.ഇ.ഡി ടിവി: 18

 ഇന്റക്ഷൻ കുക്കർ: 10