സർട്ടിഫിക്കറ്റ് പരിശോധന
Saturday 08 November 2025 12:42 AM IST
ആലപ്പുഴ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമം നടപ്പാക്കുന്നതിന് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത അദ്ധ്യാപക ഉദ്യോഗാർത്ഥികളുടെ അസൽ സർട്ടിഫിക്കറ്റ് പരിശോധന 10നും അനദ്ധ്യാപക ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന 11നും ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അന്ന് രാവിലെ 10ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04772252908