സൗജന്യ നേത്രപരിശോധനാ ക്യാമ്പ്
Saturday 08 November 2025 1:46 AM IST
ചേർത്തല: താലൂക്ക് മഹാസമാധി ദിനാചരണകമ്മിറ്റി തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തിൽ നടത്തുന്ന സൗജന്യനേത്ര ചികിത്സാ ക്യാമ്പും തിമിരശസ്ത്രക്രിയാ ക്യാമ്പും നാളെ രാവിലെ എട്ടുമുതൽ 12 വരെ ചേർത്തല ഗവ.ഗോൾസ് സ്‌കൂളിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 400 പേരെയാണ് പരിശോധിക്കുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ളവരെ പൂർണമായും സൗജന്യ ശസ്ത്രക്രീയക്കായി അന്നു തന്നെ തിരുനെൽവേലിയിലേക്കു കൊണ്ടു പോകും. ഫോൺ:9946005873,9447716361.