ഓഫീസിന് ശിലയിട്ടു

Saturday 08 November 2025 1:47 AM IST

മുഹമ്മ: മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫീസിന്റെ ശിലാസ്ഥാപനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു . പി .പി. ചിത്തരഞ്ജൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു .ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .ഡി. മഹീന്ദ്രൻ, പി .വി. സത്യനേശൻ, എൻ.പി. സ്നേഹജൻ,പി.ഡി. മാലതി, ടി.പി. ഷാജി, ഇന്ദിരാതിലകൻ,ഷീല സുരേഷ്, എൻ.എസ്. ശാരിമോൾ, പി .ജെ. ഇമ്മാനുവൽ, റിച്ചാർഡ്,ജി. ലളിത തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റ് പി.പി. സംഗീത സ്വാഗതവും സെക്രട്ടറി കെ. സാബുമോൻ നന്ദി പറഞ്ഞു.മൂന്ന് നിലകളോടു കുടിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത് .