സബ് സെന്റർ നിർമ്മാണത്തിന് തുടക്കം
Saturday 08 November 2025 2:46 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിലെ കോമന സബ് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമായി. ദേശീയ ആരോഗ്യ ദൗത്യം ഫണ്ടിൽനിന്ന് 55. 5 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിക്കുന്ന സബ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം എച്ച് .സലാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി .രമേശൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ .സിയാദ്, അംഗങ്ങളായ സി .ശ്രീകുമാർ, കെ. മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ തങ്കച്ചൻ, സൊസൈറ്റി പ്രതിനിധികളായ ശ്രീകുമാർ ഉത്തമപുരം, പി .രാജു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. രഘുനാഥ്, ടി .അശോകൻ, പി. പ്രകാശൻ എന്നിവർ സംസാരിച്ചു.