എയിംസിനായി വിദ്യാർത്ഥികൾ
Saturday 08 November 2025 1:52 AM IST
അമ്പലപ്പുഴ : പുറക്കാട് എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും എം.പിമാർക്കും കത്തെഴുതി വിദ്യാർത്ഥികൾ. ജനകീയ പ്രവർത്തക സമിതിയുടെ നേതൃത്വത്തിലാണ് വീ വാണ്ട് എയിംസ് എന്ന തലക്കെട്ടോടെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി പതിനായിരം കത്തുകൾ പ്രധാനമന്ത്രിക്ക് അയയ്ക്കുന്നത്. പുന്നപ്ര ജ്യോതി നികേതൻ സ്കൂളിൽ ഐപ്പ് വള്ളിക്കാടൻ ബോധവത്കരണ ക്ലാസ്സെടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
ജനകീയ പ്രവർത്തക സമിതി ചെയർമാൻ മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ മായ ബായി സ്വാഗതം പറഞ്ഞു.