സഹോദയ അത്ലറ്റിക് മീറ്റ് : മാതാ സ്കൂൾ ഓവറാൾ ചാമ്പ്യൻമാർ
അമ്പലപ്പുഴ : ആലപ്പുഴ സഹോദയ വാർഷിക അത് ലറ്റിക് മീറ്റിൽ 127 പോയിന്റുകൾ നേടി തുമ്പോളി മാതാ സീനിയർ സെക്കന്ററി സ്കൂൾ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി . 74 പോയിന്റ് നേടിയ മുഹമ്മ കെ. ഇ .കാർമ്മൽ സ്കൂളാണ് ഫസ്റ്റ് റണ്ണറപ്പ് . 70 പോയിന്റ് നേടിയ ആലപ്പുഴ എസ്. ഡി .വി സെൻട്രൽ സ്കൂൾ സെക്കന്റ് റണ്ണറപ്പായി.
നീർക്കുന്നം അൽഹുദ ഇംഗ്ലീഷ് സ്കൂൾ ആതിഥേയത്വം വഹിച്ച കായികമാമാങ്കത്തിന് വേദിയായത് പുന്നപ്ര കാർമൽ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലാണ്. അൽ ഹുദ സ്കൂൾ അസിസ്റ്റന്റ് മാനേജർ എ. എം. ബിലാൽ അദ്ധ്യക്ഷനായി. കാർമ്മൽ എൻജിനീയറിംഗ് കോളേജ് ഡയറക്ടർ ഫാ. ജസ്റ്റിൻ ആലുക്കൽ സമാപന സന്ദേശം നൽകി. വിജയികൾക്ക് ഫാ. ജസ്റ്റിൻ ആലുക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു .
സഹോദയ സെക്രട്ടറി ആശ യതീഷ് , ഫാ. ജയ്സൻ പരപ്പള്ളി , എ.നൗഷാദ് എന്നിവർ സംസാരിച്ചു. അൽ ഹുദ സ്കൂൾ പ്രിൻസിപ്പൽ ബീന സെബാസ്റ്റ്യൻ കെ. സ്വാഗതവും സഹോദയ ട്രഷറർ ഡയാന ജേക്കബ് നന്ദിയും പറഞ്ഞു.