'പാവങ്ങൾ' വിവർത്തന ശതാബ്ദി

Saturday 08 November 2025 12:14 AM IST

കുഴിക്കാട്ടശ്ശേരി: വിക്ടർ യൂഗോയുടെ 'പാവങ്ങൾ' മലയാളത്തിലേക്ക് നാലപ്പാട്ട് നാരായണ മേനോൻ വിവർത്തനം ചെയ്തിട്ട് നൂറു വർഷം. വിവർത്തന ശതാബ്ദിയും പുസ്തക പ്രകാശനവും ഇന്ന് ഉച്ചയ്ക്ക് 3.30ന് കുഴിക്കാട്ടശ്ശേരി ഗ്രാമികയിൽ നടക്കും. ചാലക്കുടി പനമ്പിള്ളി കോളേജ് മലയാള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് സാഹിതി ഗ്രാമിക പരിപാടി. കോളേജ് മലയാള വിഭാഗം മേധാവി ഡോ. കെ.ഷിജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.വി.നാരായണൻ ഉദ്ഘാടനം ചെയ്യും. തുമ്പൂർ ലോഹിതാക്ഷൻ തയ്യാറാക്കിയ കുട്ടികൾക്കായുള്ള 'പാവങ്ങൾ' പുനരാഖ്യാനം എഴുത്തുകാരി സലോചന നാലപ്പാട്ട് പ്രകാശനം ചെയ്യും. തുമ്പൂർ ലോഹിതാക്ഷൻ, പി.ബി.ഹൃഷികേശൻ എന്നിവർ പ്രസംഗിക്കും.