കളക്ടറേറ്റിൽ എക്കോ സൗണ്ട് പ്രൂഫിംഗ്

Saturday 08 November 2025 12:16 AM IST

തൃശൂർ: ഭരണപരമായ പ്രവർത്തനങ്ങൾ സുതാര്യമാക്കുകയും, മീറ്റിംഗ് ഹാളുകളിൽ ശബ്ദ പ്രതിധ്വനി കുറയ്ക്കുകയും ചെയ്യുന്ന എക്കോ സൗണ്ട് പ്രൂഫിംഗ് സംവിധാനം കളക്ടറേറ്റിൽ നടപ്പാക്കുന്നതിനുള്ള പദ്ധതി അഡീ. ജില്ലാ മജിസ്‌ട്രേറ്റ് ടി.മുരളി ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർജ് ഡി.ദാസ് പദ്ധതിയുടെ സമർപ്പണം നടത്തി. മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ വിഭാഗം മേധാവി ശിൽപ ട്രീസ സെബാസ്റ്റ്യൻ, സോഷ്യൽ വർക്കർ ജെസില മോൾ എന്നിവരും പങ്കെടുത്തു. മണപ്പുറം ഫൗണ്ടേഷൻ 5,50,000 രൂപ ചെലവ് വരുന്ന എക്കോ സൗണ്ട് പ്രൂഫിംഗ് സംവിധാനമാണ് കളക്ടറേറ്റിൽ സ്ഥാപിക്കുന്നത്. മാനേജിംഗ് ഡയറക്ടർ വി.പി.നന്ദകുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.