പാണഞ്ചേരിയിൽ സപ്ലെെകോ

Saturday 08 November 2025 12:17 AM IST

പട്ടിക്കാട്: സപ്ലെെകോ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഒരുക്കിയ സഞ്ചരിക്കുന്ന സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ഫ്‌ളാഗ് ഒാഫ് ചെയ്ത സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റ് പഞ്ചായത്തിലെ ആദിവാസി ഉന്നതികളിലേക്ക് നിത്യ ഉപയോഗ സാധനങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയിട്ടുള്ളത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ഭരണസമിതി അംഗങ്ങളായ ശൈലജ വിജയകുമാർ, ദീപു, ഷീല അലക്‌സ്, സപ്ലൈകോ അസിസ്റ്റന്റ് മാനേജർ ഷീജ അടക്കമുള്ള ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.