ഹരിത കേരളം മിഷൻ്റെ ആദരം

Saturday 08 November 2025 12:19 AM IST

തൃശൂർ: ഹരിത കേരളം മിഷന്റെ ഒരു തൈ നടാം ജനകീയ കാമ്പയിൻ പൂർത്തിയാക്കിയ വേളയിൽ പദ്ധതിക്ക് സംഭാവന നൽകിയ പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തിനുളള പുരസ്‌കാരം മന്ത്രി കെ.രാജനിൽ നിന്ന് കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ് വാര്യർ ഏറ്റുവാങ്ങി. 2025 ജൂൺ അഞ്ചിന് തുടങ്ങി ഒക്ടോബർ 31ന് സമാപിച്ച കാമ്പയിന്റെ ഭാഗമായി ഒരു കോടിയിലധികം വൃക്ഷത്തൈകളാണ് സംസ്ഥാനത്ത് നട്ടത്. വിവിധയിനം മുളകൾ, കുളമാവ്, വെള്ളപ്പൈൻ, തമ്പകം, മൂട്ടിൽപ്പഴം, ഞാവൽ, പൂച്ചപ്പഴം, പാലി, ചെമ്പൂവം, കായാമ്പൂ, കരിഞ്ഞൊട്ട, അശോകം മുതലായ മരങ്ങളുടെ തൈകൾ ലഭ്യമാക്കി. പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. പി.സുജനപാൽ, ഡോ. വി.ബി.ശ്രീകുമാർ എന്നിവർ പദ്ധതിയിൽ പങ്കാളികളായി.