മന്ത്രിമാരുടെ സന്ദർശനം തിരഞ്ഞെടുപ്പ് തട്ടിപ്പ്

Sunday 09 November 2025 2:20 AM IST

ആലപ്പുഴ : കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ ഭൂരിഭാഗം മില്ലുടമകളും നെല്ല് സംഭരണത്തിൽ നിന്ന് പിന്മാറി എന്ന മന്ത്രിമാരുടെ കുറ്റസമ്മതം കർഷകരെ വീണ്ടും ഭീതിയിലാക്കിയതായി കർഷക കോൺഗ്രസ് ജില്ലാ നേതൃത്വ യോഗം. മന്ത്രിമാരുടെ കുട്ടനാട് സന്ദർശനം തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും യോഗം ആരോപിച്ചു. യോഗത്തിൽ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ അദ്ധ്യക്ഷത വഹിച്ചു. മുഞ്ഞനാട് രാമചന്ദ്രൻ, ചിറപ്പുറത്ത് മുരളി, ജോജി ചെറിയാൻ, കെ. വേണുഗോപാൽ, തോമസുകുട്ടി മുട്ടശേരി, പി. മേഘനാഥൻ, കെ.പി. കുഞ്ഞുമോൻ, ജോർജുകുട്ടി മണ്ണുപറമ്പിൽ, സിബിച്ചൻ പൊതുവാച്ചിറ, സിറിൽ നരയത്ത് എന്നിവർ സംസാരിച്ചു.