വികസന വീഴ്ച പ്രകാശനം
Saturday 08 November 2025 2:47 AM IST
ബാലരാമപുരം: കൊടിനട-വഴിമുക്ക് വികസനം അനിശ്ചിതമായി നീളുന്നതിനെതിരെയും ഭൂമി നഷ്ടമായവർക്ക് നഷ്ടപരിഹാരം വൈകിപ്പിക്കുന്നതിനുമെതിരെ ശബ്ദതരംഗം വാർത്താമാസിക പുറത്തിറക്കിയ വികസന വീഴ്ച്ച സപ്ലിമെന്റ് പ്രകാശനം എം.എ.റഹീം ബാലരാമപുരം കർമ്മസമിതി ചെയർമാൻ നാഗരാജന് നൽകി പ്രകാശനം ചെയ്തു.കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വിശ്വനാഥൻ നായർ, അബുതാഹിർ,ബിസ്മി ഇസ്മായിൽ,ബാരി ഫക്കീർഖാൻ,നാഗരാജൻ,വിശ്വനാഥ്,ഷാജി ജബ്ബാർ, അഡ്വ.എസ് സലിംഖാൻ,ശ്രീജിത്ത്,നൗഷാദ്,സലീം,പി.നസീർ എന്നിവർ പങ്കെടുത്തു.