ഇ.റീഡിംഗ് ആൻഡ് ലേണിംഗ് പദ്ധതി
Saturday 08 November 2025 2:53 AM IST
മലയിൻകീഴ് : മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയിൽ ഇ.റീഡിംഗ് ആൻഡ് ലേണിംഗ് പദ്ധതിയുടെ ഉദ്ഘാടനം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വൽസലകുമാർ നിർവഹിച്ചു.നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു,ഗ്രന്ഥശാല താലൂക്ക് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കെ.വാസുദേവൻനായർ,വികസന കാര്യ
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ജി.ബിന്ദു,പഞ്ചായത്ത് അംഗങ്ങളായ ബി.കെ.ഷാജി,കെ.അജിതകുമാരി,പഞ്ചായത്ത് സെക്രട്ടറി ഗോപകുമാർ,മലയിൻകീഴ് ഗ്രന്ഥശാല പ്രസിഡന്റ് കെ.സുരേന്ദ്രൻ,സെക്രട്ടറി വി.ശശിധരൻനായർ,മനീഷ് എന്നിവർ സംസാരിച്ചു.