രോഗികൾക്ക് വസ്ത്രങ്ങൾ നൽകി
Saturday 08 November 2025 1:52 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളേജ്,എസ്.എ.ടി എന്നിവിടങ്ങളിലെ അനാഥരായ രോഗികൾക്ക്,സിസ്റ്റർ ലിനിയുടെ പേരിലുള്ള ജില്ലയിലെ ഡ്രസ് ബാങ്കിലേക്ക് ശ്രീചിത്ര സ്റ്റാഫ് യൂണിയന്റെ രോഗീ സേവനകേന്ദ്രം വസ്ത്രങ്ങൾ നൽകി. പ്രസിഡന്റ് കെ.വി.മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചീഫ് സെക്യൂരിറ്റി ആൻഡ് സേഫ്ടി ഓഫീസർ ആർ.പി.ഹേമന്ദ് കുമാർ വസ്ത്രവിതരണം ഉദ്ഘാടനം ചെയ്തു.സാമൂഹിക പ്രവർത്തകൻ മുരുകൻ ഏറ്റുവാങ്ങി.ജനറൽ സെക്രട്ടറി എം.ടി.അരുൺ സ്വാഗതവും,വനിതാ സബ് കമ്മിറ്റി ജോയിന്റ് കൺവീനർ കെ.ഒ.ബിനിത നന്ദിയും പറഞ്ഞു.ബി.ശ്രീകുമാർ,ഡി.വിനോദ്,അർച്ചന,എം.മനോജ്,എസ്.സാജു എന്നിവർ നേതൃത്വം നൽകി.