റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സിംഫണി
Saturday 08 November 2025 4:04 AM IST
തിരുവനന്തപുരം;റോട്ടറി ക്ലബ്ബ് ഒഫ് ട്രിവാൻഡ്രം സിംഫണി,ട്രിവാൻഡ്രം നോർത്ത് യു.ആർ.സി പരിധിയിലുള്ള വിവിധ സ്കൂളുകളിൽ പഠിക്കുന്ന കിടപ്പിലായ 17 പ്രത്യേക കഴിവുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായ ഡയപ്പറുകൾ വിതരണം ചെയ്തു.റോട്ടറി ക്ലബ്ബ് ഒഫ് ട്രിവാൻഡ്രം സിംഫണി സർവീസ് ചെയർ റോട്ടേറിയൻ പ്രിയ തയത്,സെക്രട്ടറി റോട്ടേറിയൻ ഡോ.വിദ്യ ജി.നായർ, ക്ലബ് അഡ്മിനിസ്ട്രേറ്റർ റോട്ടേറിയൻ ശിബു എൽ.വി,പബ്ലിക് റിലേഷൻസ് ചെയർ റോട്ടേറിയൻ അഭിഷേക് എം തുടങ്ങിയവർ പങ്കെടുത്തു