100 ശതമാനം എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തു
Saturday 08 November 2025 1:16 AM IST
ഇടുക്കി: സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമുകളുടെ വിതരണം ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. കാരിക്കോട് പഞ്ചായത്തിലെ ബൂത്ത് ലെവൽ ഓഫീസറായ ഒ.ഇ. അനസ് നാലു ദിവസത്തിനകം 100 ശതമാനം എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്യുന്ന തൊടുപുഴ നിയമസഭാ മണ്ഡലത്തിലെ ആദ്യത്തെ ബി. എൽ. ഒ ആയി. ബി.എൽ.ഒ എൻ.എസ്. ഇബ്രാഹിം 604 ലധികം ഫോമുകൾ വിതരണം ചെയ്തു. ടി.കെ. നിസാർ 450 ലധികം ഫോമുകൾ വിജയകരമായി വിതരണം ചെയ്തു. മണ്ഡലത്തിലുടനീളമുള്ള ഫോമുകളുടെ എന്യൂമറേഷനും ഡിജിറ്റലൈസേഷനും ഡിസംബർ 4ന് മുമ്പ് പൂർത്തിയാക്കി കരട് വോട്ടർ പട്ടിക 9ന് പ്രസിദ്ധീകരിക്കും.