മസ്‌കിന് ശമ്പള പാക്കേജ് 88.6 ലക്ഷം കോടി രൂപ

Saturday 08 November 2025 12:38 AM IST

കൊച്ചി: ടെസ്‌ല ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഇലോൺ മസ്‌കിന് ഒരുലക്ഷം കോടി ഡോളർ (88.6 ലക്ഷം കോടി രൂപ) ശമ്പളം. ടെസ്‌ല ഓഹരി ഉടമകളാണ് പാക്കേജിന് അംഗീകാരം നൽകിയത്. കോർപ്പറേറ്റ് ലോകത്തെ ഏറ്റവും വലിയ പാക്കേജാണിത്. 10 വർഷം കൊണ്ട് 12 ഘട്ടങ്ങളായിട്ടാണ് പാക്കേജ് നൽകുക. കമ്പനിയുടെ വിപണിമൂല്യം രണ്ടുലക്ഷം കോടി ഡോളറിലെത്തുമ്പോൾ ആദ്യവിഹിതം ലഭിക്കും. ഓഹരിയായിട്ടാവും കൈമാറ്റം.

സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ, റോബോ ടാക്സി, ഹ്യൂമനോയിഡ് റോബോട്ടുകൾ തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ്. 75 ശതമാനം ഓഹരി ഉടമകൾ പിന്തുണച്ചു.

ടെക്സസിലെ ഓസ്റ്റിനിൽ നടന്ന യോഗത്തിൽ ഹ്യൂമനോയിഡ് റോബോട്ടുകൾക്കൊപ്പമെത്തി നൃത്തംചെയ്താണ് മസ്‌ക് സന്തോഷം പ്രകടിപ്പിച്ചത്. അടുത്തവർഷം ഏപ്രിൽ മുതൽ രണ്ട് സീറ്റുകളുള്ള സ്‌റ്റി​യറിംഗില്ലാത്ത റോബോടാക്സികളുടെ ഉത്പാദനം ആരംഭിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചു.

വർഷം രണ്ട് കോടി വാഹനം

വിൽക്കണമെന്ന് നിബന്ധന

1 ടെസ്‌ലയുടെ മൂല്യം 10 വർഷത്തിനുള്ളിൽ 8.5 ലക്ഷംകോടി ഡോളറിലെത്തിക്കണം. ഏഴരവർഷം സി.ഇ.ഒ പദവിയിൽ തുടരണം. ഓഹരികൾ വിൽപ്പനം, കൈമാറ്റം പാടില്ല

2 പ്രതിവർഷം രണ്ട് കോടി വാഹനങ്ങളുടെ വിൽപ്പന കൈവരിക്കണം. 12 വർഷത്തിനിടെയിലെ മൊത്തം വിൽപ്പനയുടെ ഇരട്ടിയാണിത്

3 ടെസ്‌ലയുടെ ഒപ്‌റ്റിമസ് പ്രോഗ്രാമിലൂടെ പത്ത് ലക്ഷം ഹൂമനോയിഡ് റോബോട്ടുകൾ വിറ്റഴിക്കണം. 2021ൽ ഇവയുടെ പ്രോട്ടോടൈപ്പ് പുറത്തിറക്കി

മസ്‌കിനുള്ള വിലവിലെ പാക്കേജ്

50,000 കോടി ഡോളർ