വിസ തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ

Saturday 08 November 2025 1:19 AM IST

മാള: കുവൈറ്റ് കെ.ഒ.സി കമ്പനിയിൽ ഫയർ വാച്ചർ ജോലിക്ക് വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1.65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വരന്തരപ്പിള്ളി കോരനൊടി സ്വദേശി വാഴപ്പിള്ളി വീട്ടിൽ ബിനുവിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. ബിനു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വാഹനാപകടത്തിന് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. വധശ്രമം, സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തൽ, അടിപിടി എന്നിവയുൾപ്പെടെ ഏഴ് കേസുകളിൽ ഇയാൾ പ്രതിയാണ്. നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. അറസ്റ്റിന് മാള എസ്.എച്ച്.ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ എസ്.ഐ റഷീദ്, ജി.എസ്.ഐ മുഹമ്മദ് ബാഷി, ജി.എസ്.സി.പി.ഒ വഹദ്, സി.പി.ഒ.മാരായ ജോസഫ്, രേഷ്മ എന്നിവർ പങ്കെടുത്തു.