ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ 'ഓപ്പറേഷൻ പിംപിൾ'; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

Saturday 08 November 2025 9:57 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. 'ഓപ്പറേഷൻ പിംപിൾ' എന്ന പേരിൽ നടന്ന സംയുക്ത ഓപ്പറേഷനിലാണ് സൈന്യം ഭീകരരെ വധിച്ചത്. നിയന്ത്രണ രേഖ കടന്ന് ഭീകരർ നുഴഞ്ഞു കയറാൻ ശ്രമം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്തെത്തി പരിശോധന നടത്തി കുപ്‌വാര ജില്ലയിൽ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. ഇതിനുപിന്നാലെയാണ് രണ്ട് ഭീകരരെ വധിച്ചത്.

സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം സൈന്യം പരാ‌‌ജയപ്പെടുത്തുകയായിരുന്നു. ചിനാർകോർപ്‌സിന്റെ പുറത്ത് വിട്ട വിവരങ്ങളനുസരിച്ച് പ്രദേശത്ത് കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.