അപേക്ഷ ക്ഷണിച്ചു
Sunday 09 November 2025 12:13 AM IST
കോട്ടയം : തിരുവാർപ്പ് പഞ്ചായത്തിൽ 16ാം വാർഡിലെ 108ാം നമ്പർ അങ്കണവാടിയിൽ ക്രഷ് ഹെൽപ്പർമാരുടെ അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിലെ 12,13,14,15,16 വാർഡുകളിലെ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന്റെ മാതൃക ഏറ്റുമാനൂർ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും. 18 - 35 വയസാണ് പ്രായപരിധി. യോഗ്യതയുള്ളവർ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 29 ന് വൈകിട്ട് 5ന് മുൻപായി ഏറ്റുമാനൂർ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ അപേക്ഷ നൽകണം.