നവീകരിച്ച സ്കൂൾ ഉദ്ഘാടനം
Sunday 09 November 2025 12:51 AM IST
കുറിച്ചി : കുറിച്ചി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച ഇത്തിത്താനം ഗവ.എൽ.പി സ്‌കൂളിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ നിർവഹിച്ചു. വാർഡ് മെമ്പർ അനീഷ് തോമസ് നെടുമ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ഷാജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രീതാകുമാരി, കൊച്ചുറാണി ജോസഫ്, പ്രശാന്ത് മനന്താനം, പി.ടി.എ പ്രസിഡന്റ് മനു പി. മണിയപ്പൻ, പ്രധാന അദ്ധ്യാപിക റീന ട്രീസാ ജോസ്, സ്‌കൂൾ സംരക്ഷണ സമിതിയംഗങ്ങളായ ജോസുകുട്ടി കണ്ണന്തറ, മനോഹർ തോമസ് എന്നിവർ പങ്കെടുത്തു.