പാലങ്ങളുടെ തകർച്ച; സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജി തള്ളി
Sunday 09 November 2025 4:54 AM IST
ന്യൂഡൽഹി: രാജ്യത്തെ വിവിധയിടങ്ങളിൽ പാലങ്ങൾ അടക്കം തകർന്നുവീഴുന്നതിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി. പാലങ്ങളുടെ തകർച്ചയിൽ ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്ന് ഹർജിക്കാരനായ നിതീഷ് കുമാർ വാദിച്ചെങ്കിലും ഇടപെടാൻ കോടതി തയ്യാറായില്ല. സുപ്രീംകോടതിയല്ല ഉചിതമായ ഫോറമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2022 ഒക്ടോബറിൽ ഗുജറാത്തിലെ മോർബിയിൽ പാലം തകർന്ന് 135 പേർ മരിച്ചത് അടക്കം സംഭവങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.