ഫുട്ബാൾ ടർഫ് മൈതാനം
Sunday 09 November 2025 12:56 AM IST
ചങ്ങനാശേരി: കാൽപ്പന്തുകളി ഹരമായ കുറിച്ചിയുടെ മണ്ണിൽ മികച്ച സൗകര്യങ്ങളുമായി ഫുട്ബാൾ ടർഫ് മൈതാനം ഒരുങ്ങുന്നു. വാർഡ് 17ലെ ഔട്ട് പോസ്റ്റിലുള്ള പഞ്ചായത്ത് ഗ്രൗണ്ടാണ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നത്. ജോബ് മൈക്കിൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷവും, കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ഉൾപ്പെടെ ഒരു കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. ഗ്രൗണ്ടിന് ചുറ്റും പ്രഭാത സവാരിക്കാർക്കായി വാക്ക് വേയും ഓപ്പൺ ജിമ്മും ഒരുക്കും. നിർമ്മാണ പ്രവൃത്തികൾ ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കും. നിലവിൽ ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയമാണ് ഫുട്ബാൾ പരിശീലനത്തിന് ഉപയോഗിക്കുന്നത്.