യഷിന്റെ ടോക് സിക്, രുക്മിണി വസന്തും
ഇംഗ്ളീഷിലും കന്നടയിലും ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് ദ്വിഭാഷാ ചിത്രമായ യഷിന്റെ ടോക്സിക് എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ അപ്സിൽ രുക്മിണി വസന്തും. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് കാന്താര ചാപ്ടർ 1 ലൂടെ മലയാളത്തിനും പരിചിതയായ രുക്മിണി വസന്ത് അവതരിപ്പിക്കുന്നത്.ഗീതുമോഹൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ് പ്രതിനായകനായി എത്തുന്നു എന്നാണ് വിവരം. കിയാര അദാനി, ഹുമ ഖുറേഷി, അമിത് തിവാരി, അമേരിക്കൻ താരം കിയലെ പോൾ, മലയാളി താരം സുദേവ് നായർ എന്നിവരാണ് മറ്റ് താരങ്ങൾ.
മാർച്ച് 19ന് ലോക വ്യാപകമായി റിലീസ് ചെയ്യും.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഉൾപ്പെടെ വിവിധ ഇന്ത്യൻ, അന്തർദ്ദേശിയ ഭാഷകളിൽ ചിത്രം ഡബ് ചെയ്യും.
കെ.ജി.എഫിന് ശേഷമുള്ള യഷ് ചിത്രം എന്ന നിലയിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. യഷിന്റെ പത്തൊൻപതാമത്തെ സിനിമ കൂടിയാണ്.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യഷും ചേർന്നാണ് നിർമ്മാണം.ഛായാഗ്രഹണം രാജീവ് രവി.