ചെങ്കൽ ഉല്പാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന സമ്മേളനം നാളെ
പയ്യന്നൂർ : ചെങ്കൽ ഉല്പാദക ഉടമസ്ഥ ക്ഷേമ സംഘം നാലാമത് സംസ്ഥാന സമ്മേളനം നാളെ കണ്ടോത്ത് കുർമ്പ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് നാരായണൻ കൊളത്തൂർ അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ, എ.എം.യൂസഫ് മുഖ്യാതിഥിയായിരിക്കും.
ശാസ്ത്രീയമായ ചെങ്കൽ ഖനനവും ഖനനാന്തര പുനരുപയോഗപ്പെടുത്തലും എന്ന വിഷയത്തിൽ സിയാക്ക് മെമ്പർമാരായ പ്രൊഫ.ഡോ:കെ.വി.വാസുദേവൻപിള്ള, പ്രൊഫ.എസ്.എസ്. അനിൽകുമാർ എന്നിവരും കേരള മൈനർ മിനറൽ ആക്ടിനെക്കുറിച്ച് കണ്ണൂർ ജില്ല സീനിയർ ജിയോളജിസ്റ്റ് കെ.ആർ.ജഗദീശനും ക്ലാസ്സെടുക്കും ചെങ്കൽ മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ.മണികണ്ഠൻ, ജില്ലാ സെക്രട്ടറി പ്രകാശൻ പയ്യന്നൂർ, പി.മുസ്തഫ, എം.ആർ.ടി.രഞ്ജിത്ത് സംബന്ധിച്ചു.