ജെ​യിം​സ് ഡി​. വാ​ട്സൺ ലോകം മറക്കില്ല...

Sunday 09 November 2025 3:26 AM IST

ജെയിംസ്. ഡി വാട്സന്റെ വിയോഗത്തോടെ ഈ​ നൂ​റ്റാ​ണ്ടി​ലെ​ ഈ​ മ​ഹാ​നാ​യ​ ഒരു ശാ​സ്ത്ര​ജ്ഞ​നെ​ ലോകത്തിനു നഷ്ടമായിരിക്കുന്നു. ​ന​ഗ്ന​നേ​ത്ര​ങ്ങ​ൾക്കൊ​ണ്ട് കാ​ണാ​നാ​കാ​ത്ത​ അ​തി​സൂ​ക്ഷ്മ ജീ​വി​ക​ൾ​ മു​ത​ൽ​ ഭീ​മാ​കാ​രി​ക​ളാ​യ​ മ​റ്റേ​ത് ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും​ പാ​ര​മ്പ​ര്യ​ സ്വ​ഭാ​വ​ സ​വി​ശേ​ഷ​ത​ക​ൾ​ അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത് ഡി​.എ​ൻ.​എ​ അ​ഥ​വാ​ ഡി​ ഓ​ക്സി​റൈ​ബോ​ന്യു​ക്ലി​ക് ആ​സി​ഡ് ത​ന്മാ​ത്ര​ക​ളി​ൽ​ ആ​ണ്. ഡി.​എ​ൻ​.എ​യു​ടെ​ ത​ന്മാ​ത്രാ​ ഘ​ട​ന​ ക​ണ്ടെ​ത്തി​യ​തി​ന് ജെ​യിം​സ് വാ​ട്സ​ൺ​,​ ഫ്രാ​ൻ​സി​സ് ക്രി​ക്ക്,​ മൗ​റീ​സ് വി​ൽ​ക്കി​ൻ​സ് എ​ന്നി​വ​ർ​ 1​9​6​2​-​ൽ​ ശ​രീ​ര​ശാ​സ്ത്ര​-​ വൈ​ദ്യ​ശാ​സ്ത്ര ​മേ​ഖ​ല​യി​ലെ​ നോ​ബ​ൽ​ സ​മ്മാ​നം​ നേ​ടി​. പാ​ര​മ്പ​ര്യ​ത്തി​ന്റെ​ ക​ട​ങ്ക​ഥ​ പ​രി​ഹ​രി​ക്കാ​ൻ​ സ​ഹാ​യി​ച്ച​ ഡി​.എ​ൻ.​എ​യു​ടെ​ ഇ​ര​ട്ട​ ഹെ​ലി​ക്സ് ഘ​ട​ന​യെ​ക്കു​റി​ച്ചു​ള്ള​ അ​വ​രു​ടെ​ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കാ​ണ് നോ​ബ​ൽ​ സ​മ്മാ​നം​ ല​ഭി​ച്ച​ത്. ജീ​വ​ശാ​സ്ത്ര ​ശാ​ഖ​യു​ടെ​ ച​രി​ത്ര​ത്തി​ലെ​ ത​ന്നെ​ ഒ​രു​ നാ​ഴി​ക​ക്ക​ല്ലാ​യിരുന്നു ഈ ​ ക​ണ്ടെ​ത്ത​ൽ​. ​

ശാസ്ത്രീയ ശ്രമങ്ങൾ ​ജെ​യിം​സ് വാ​ട്സണും​,​ ഫ്രാ​ൻ​സി​സ് ക്രി​ക്കും​ ആ​ണ് ഡി.​എ​ൻ.​എ​ ഘ​ട​ന​ ക​ണ്ടെ​ത്തി​യ​ത് എ​ന്ന​ത് ഒ​രു​ പൊ​തു​ ധാ​ര​ണ​യാ​ണെ​ങ്കി​ലും​ വാ​സ്ത​വ​ത്തി​ൽ​,​ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ഡി​.എ​ൻ​.എ​ ഘ​ട​ന​ ക​ണ്ടെ​ത്താ​നു​ള്ള​ ശ്ര​മ​ങ്ങ​ൾ​ പ​ല​ ശാ​സ്ത്ര​ജ്ഞ​രും​ തു​ട​ങ്ങിയിരു​ന്നു​. 1​9​5​3​-​ൽ​ വാട്സ​നും​,​ ക്രി​ക്കി​നും​ ഡി.​എ​ൻ.​എ​യു​ടെ​ ഘ​ട​ന​യെ​ക്കു​റി​ച്ച് വി​പ്ല​വ​ക​ര​മാ​യ​ നി​ഗ​മ​ന​ത്തി​ലെ​ത്താ​ൻ​ ക​ഴി​ഞ്ഞ​ത് ഈ​ പ​ഠ​ന​ങ്ങ​ളു​ടെ​ പി​ന്തു​ട​ർ​ച്ച​യി​ലൂ​ടെ​യാ​ണ്. 1​8​0​0​-​ക​ളു​ടെ​ മ​ദ്ധ്യകാലം മു​ത​ൽ​ 1​9​0​0​-​ത്തി​ന്റെ​ ആ​ദ്യ​ ദ​ശ​കം​ വ​രെ​യു​ള്ള​ കാ​ല​ഘ​ട്ട​ത്തി​ൽ​ ശാ​സ്ത്രജ്ഞ​ർ​ ഡി​.എ​ൻ.​എ​യെ​ക്കു​റി​ച്ചും​ അ​ത് എ​ങ്ങ​നെ​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ എ​ന്ന​തി​നെ​ക്കു​റി​ച്ചും​ കൂ​ടു​ത​ൽ​ മ​ന​സിലാ​ക്കാ​നും​,​ ജീ​വി​ക​ളു​ടെ​ സ്വ​ഭാ​വ​ സ​വി​ശേ​ഷ​ത​ക​ൾ​ പ​ര​മ്പ​രാ​ഗ​ത​മാ​യി​ പ​ര്യ​വേ​ക്ഷ​ണം​ ചെ​യ്യു​ന്ന​തി​ന്റെ​ അ​നു​മാ​ന​ത്തി​നു​മാ​യി​ ബാ​ക്ടീ​രി​യ​ക​ളെ​യും​,​ വൈ​റ​സു​ക​ളെ​യും​ ഉ​പ​യോ​ഗി​ച്ചു​ള്ള​ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ നടത്തി​യിരുന്നു. ​ഡി.​എ​ൻ​.എ​യു​ടെ​ പ്ര​വ​ർ​ത്ത​നം​ പ്ര​ധാ​ന​മാ​യും​ അ​തി​ന്റെ​ ഘ​ട​ന​യെ​ ആ​ശ്ര​യി​ച്ചാണ്​. ഡി​.എ​ൻ.​എ​യു​ടെ​ ത്രി​മാ​ന​ ഘ​ട​ന​ ആ​ദ്യ​മാ​യി​ നി​ർ​ദ്ദേ​ശി​ച്ച​ത് ജെ​യിം​സ് വാ​ട്‌​സ​നും​ ഫ്രാ​ൻ​സി​സ് ക്രി​ക്കും​ ആ​ണ്. 1​9​5​3​-​ൽ​ ര​ണ്ടു​പേ​രും​ ചേ​ർ​ന്ന് ഡി.​എ​ൻ.​എ​ ഒ​രു​ ഇ​ര​ട്ട​ ചു​റ്റു​ ഗോ​വ​ണി​ പോ​ലെ​യാ​ണ്‌​ എ​ന്ന​ സി​ദ്ധാ​ന്തം​ പ്ര​സി​ദ്ധീ​ക​രി​ച്ചു​. ഗോ​വ​ണി​യു​ടെ​ കൈ​പ്പി​ടി​ പ​ഞ്ച​സാ​ര​ ത​ന്മാ​ത്ര​ക​ളും​,​ ഫോ​സ്ഫേ​റ്റ് ഗ്രൂ​പ്പു​ക​ളുമാ​ണ് രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. അ​ഡി​നൈ​ൻ​,​ സൈ​റ്റോ​സി​ൻ​,​ ഗു​വാ​നി​ൻ​,​ തൈ​മി​ൻ​ എ​ന്നീ​ നൈ​ട്ര​ജ​ൻ​ ബേ​സു​ക​ളാ​ണ് ഗോ​വ​ണി​യു​ടെ​ പ​ട​വു​ക​ളാ​യി​ വ​ർ​ത്തി​ക്കു​ന്ന​ത്. 1​0​ പ​ട​വു​ക​ൾ​ ക​ഴി​യു​മ്പോ​ൾ​ ഒ​രു​ ശ്രേ​ണി​ പൂ​ർ​ത്തി​യാ​വു​ക​യും​ ഇ​തു​പോ​ലെ​യു​ള്ള​ അ​ടു​ത്ത​ 1​0​ പ​ട​വു​ക​ൾ​ ചു​റ്റു​ഗോ​വ​ണി​യു​ടെ​ അ​ടു​ത്ത​ ശ്രേ​ണി​യു​ടെ​ പി​ന്തു​ട​ർ​ച്ച​യാ​യി​ വ​രി​ക​യും​ ചെ​യ്യു​ന്നു​. ഡി​.എ​ൻ.​എ​ ചു​റ്റു​ഗോ​വ​ണി​യി​ലെ​ ഓ​രോ​ പ​ട​വു​ക​ളി​ലു​മു​ള്ള​ മേ​ൽ​പ്പ​റ​ഞ്ഞ​ നൈ​ട്ര​ജ​ൻ​ ബേ​സു​ക​ളെ​ ഹൈ​ഡ്ര​ജ​ൻ​ ബോ​ണ്ടു​ക​ൾകൊ​ണ്ട് ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു​. ​

ഡി.എൻ.എ

ഘടന നിർണയം ​ഡി.​എ​ൻ​.എ​യു​ടെ​ ആ​കൃ​തി​ നി​ർ​ണ​യി​ക്കാ​ൻ​ റോ​സ​ലി​ൻ​ഡ് ഫ്രാ​ങ്ക്ലി​നും​,​ മൗ​റീ​സ് വി​ൽ​ക്കി​ൻ​സും​ ന​ട​ത്തി​യ​ എ​ക്സ്-​റേ​ ഡി​ഫ്രാ​ക്ഷ​ൻ​ പ​ഠ​ന​ങ്ങ​ളു​ടെ​ തെ​ളി​വു​ക​ൾ​ വാട്സ​ണും​,​ ക്രി​ക്കും​ ഉ​പ​യോ​ഗി​ച്ചു​. ഇ​ര​ട്ട​ ചു​റ്റു​ കോ​വ​ണി​യു​ടെ​ രൂ​പ​ത്തി​ലു​ള്ള​ ഡി​.എ​ൻ.​എ​യു​ടെ​ ഘ​ട​നാ​ നി​ർ​വ​ച​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ​ വാ​ട്സ​ണെ​യും​ ക്രി​ക്കി​നെ​യും​ സ​ഹാ​യി​ച്ച​ത് ഈ ​ എ​ക്സ്-​റേ​ ഡി​ഫ്രാ​ക്ഷ​ൻ​ പ​ഠ​ന​ങ്ങളാണ്​. ഇ​ത് ഡി​.എ​ൻ​.എ​യു​ടെ​ ഇ​ര​ട്ട​ ഗോ​വ​ണി​ ഘ​ട​നയ്​ക്കും​ അ​തി​ന്റെ​ ക​ണ്ടു​പി​ടി​ത്ത​ത്തി​ൽ​ നോ​ബ​ൽ​ പ്രൈ​സ് ല​ഭി​ക്കാ​നു​മു​ള്ള​ ത​ല​ത്തി​ലേ​ക്ക് വാ​ട്സ​നെ​യും​ ക്രി​ക്കി​നെ​യും​ വി​ൽ​ക്കി​ൻ​സി​നേ​യും​ എ​ത്തി​ക്കു​ക​യും​ ചെ​യ്തു​. ഘ​ട​ന​ ക​ണ്ടെ​ത്തു​ന്ന​തി​ൽ​ നി​ർ​ണാ​യ​ക​ പ​ങ്കു​വ​ഹി​ച്ച​ എ​ക്സ്-​റേ​ ഡി​ഫ്രാ​ക്ഷ​ൻ​ ചി​ത്ര​ങ്ങ​ളു​ടെ​ ശി​ല്പി​ റോ​സ​ലി​ൻ​ഡ് ഫ്രാ​ങ്ക്ലി​ൻ​,​ സ​മ്മാ​ന​ത്തി​ൽ​ ഉ​ൾ​പ്പെ​ട്ടി​ല്ല​ എ​ന്ന​ത് വി​വാ​ദ​ങ്ങ​ൾ​ക്കിടയാക്കിയിരുന്നു ​. (​റോ​സ​ലി​ൻ​ഡ് ഫ്രാ​ങ്ക്ലി​ൻ​ 1​9​5​8​-​ൽ​ മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ​ 1​9​6​2​ ലെ​ നോ​ബ​ൽ​ സ​മ്മാ​ന​ നാ​മ​നി​ർ​ദ്ദേ​ശ​ത്തി​ന് അ​ർ​ഹ​ത​ നേ​ടി​യി​ല്ല​)​.1​9​5​4​-​ലെ​ ഒ​രു​ ലേ​ഖ​ന​ത്തി​ൽ​,​ ഫ്രാ​ങ്ക്ളി​ന്റെ​ ഡാ​റ്റ​ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​,​ "​ഞ​ങ്ങ​ളു​ടെ​ ഘ​ട​ന​യു​ടെ​ രൂ​പീ​ക​ര​ണം​ അ​സാദ്ധ്യ​മ​ല്ലെ​ങ്കി​ൽ​ പോ​ലും​ അ​സാദ്ധ്യ​മാ​കു​മാ​യി​രു​ന്നു​"​ എ​ന്ന് വാ​ട്സ​ണും​ ക്രി​ക്കും​ അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. ​1​9​5​3​ മേ​യ് 3​0​-​ന് കേം​ബ്രി​ഡ്ജ് യൂ​ണി​വേ​ഴ്സി​റ്റി​ വി​ദ്യാ​ർ​ത്ഥി​ പ​ത്ര​മാ​യ​ വാ​ഴ്സി​റ്റി,​ ഡി​.എ​ൻ.​എ​യു​ടെ​ ഇ​ര​ട്ട​ ഗോ​വ​ണി​ ഘ​ട​ന​ ക​ണ്ടെ​ത്ത​ലി​നെ​ക്കു​റി​ച്ച് ഒ​രു​ ചെ​റി​യ​ ലേ​ഖ​നം​ പ്ര​സി​ദ്ധീ​ക​രി​ച്ചു​. 1​9​5​3​ ജൂ​ൺ​ തു​ട​ക്ക​ത്തി​ൽ​,​ വാ​ട്സ​ണും​ ക്രി​ക്കും​ ത​ങ്ങ​ളു​ടെ​ ക​ണ്ടെ​ത്ത​ൽ​ നേ​ച്ച​ർ​ മാ​ഗ​സി​നി​ൽ​ പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​റാ​ഴ്ച​ക​ൾ​ക്കു​ശേ​ഷം​,​ വൈ​റ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള​ 1​8​-ാ​മ​ത് കോ​ൾ​ഡ് സ്പ്രിം​ഗ് ഹാ​ർ​ബ​ർ​ സി​മ്പോ​സി​യ​ത്തി​ൽ​ ഡി.​എ​ൻ.​എ​യു​ടെ​ ഇ​ര​ട്ട​-​ ഹെ​ലി​ക്ക​ൽ​ ഘ​ട​ന​യെ​ക്കു​റി​ച്ച് വാ​ട്സൺ ഒ​രു​ പ്ര​ബ​ന്ധം​ കൂടി അ​വ​ത​രി​പ്പി​ച്ചു​. മീ​റ്റിം​ഗി​ൽ​ പ​ങ്കെ​ടു​ത്ത​ പ​ല​ർക്കും​ ഇത് കേട്ടുകേൾവി ഇല്ലാ​യി​രു​ന്നു​. ഡി​.എ​ൻ.​എ​ ഇ​ര​ട്ട​ ഹെ​ലി​ക്സി​ന്റെ​ മാ​തൃ​ക​ കാ​ണാ​നു​ള്ള​ ആ​ദ്യ​ അ​വ​സ​ര​മാ​യി​രു​ന്നു​ പ്ര​സ്തു​ത​ സി​മ്പോ​സി​യം​. ഡി​.എ​ൻ​.എ​യു​ടെ​ ഇ​ര​ട്ട​ ഹെ​ലി​ക്സ് ഘ​ട​ന​യു​ടെ​ പ്ര​സി​ദ്ധീ​ക​ര​ണ​ത്തെ​ ശാ​സ്ത്ര​ത്തി​ലെ​ ഏ​റ്റ​വും​ വ​ലി​യ​ വ​ഴി​ത്തി​രി​വായാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്‌​.

ജീവന്റെ രഹസ്യം

തുറന്ന ശാസ്ത്രഞ്ജൻ

​1​9​5​6​ മു​ത​ൽ​ 1​9​7​6​ വ​രെ​,​ വാ​ട്സ​ൺ ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​ ബ​യോ​ള​ജി​ ഡി​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ത​ന്മാ​ത്രാ​ ജീ​വ​ശാ​സ്ത്ര​ത്തി​ൽ​ ഗ​വേ​ഷ​ണം​ പ്രോ​ത്സാ​ഹി​പ്പി​ച്ചു​. നോ​ബ​ൽ​ സ​മ്മാ​ന​ത്തി​ന്

പു​റ​മേ​ പ്ര​സി​ഡ​ന്റ് ജെ​റാ​ൾ​ഡ് ഫോ​ർ​ഡി​ൽ​ നി​ന്ന് പ്ര​സി​ഡ​ൻ​ഷ്യ​ൽ​ മെ​ഡ​ൽ​ ഓ​ഫ് ഫ്രീ​ഡം​,​ പ്ര​സി​ഡ​ന്റ് ബി​ൽ​ ക്ലി​ന്റ​ണി​ൽ​ നി​ന്ന് നാ​ഷ​ണ​ൽ​ മെ​ഡ​ൽ​ ഓ​ഫ് സ​യ​ൻ​സ് എ​ന്നി​വ​ ഉ​ൾ​പ്പെ​ടെ​ നി​ര​വ​ധി​ അ​വാ​ർ​ഡു​ക​ളും​ സ​മ്മാ​ന​ങ്ങ​ളും​ വാ​ട്‌​സ​ൺ​ നേ​ടി​. 1​9​8​8​-നും​ 1​9​9​2​-നും​ ഇ​ട​യി​ൽ​,​ നാ​ഷ​ണ​ൽ​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ഹെ​ൽ​ത്തി​ൽ​ വാ​ട്സ​ൺ​ പ്ര​വ​ർ​ത്തി​ക്കു​ക​യും​,​ ഹ്യൂ​മ​ൻ​ ജീ​നോം​ പ്രോ​ജ​ക്റ്റ് സ്ഥാ​പി​ക്കാ​നും​,​ 2​0​0​3​ ൽ​ മ​നു​ഷ്യ​ ജീ​നോം​ മാ​പ്പിം​ഗ് പൂ​ർ​ത്തിയാ​ക്കാ​നും​ ഇ​ത് സ​ഹാ​യി​ച്ചു​. ​ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ആ​യി​രു​ന്ന​പ്പോ​ൾ​ വാ​ട്‌​സ​ൺ​ ര​ണ്ട് പു​സ്ത​ക​ങ്ങ​ൾ​ ര​ചി​ച്ചു​. 1​9​6​5​-​ൽ​ പ്ര​സി​ദ്ധീ​ക​രി​ച്ച​ “​മോ​ളി​ക്യു​ലാ​ർ​ ബ​യോ​ള​ജി​ ഓ​ഫ് ദി​ ജീ​ൻ​”​,​ 1​9​6​8​ ൽ​ പ്ര​സി​ദ്ധീ​ക​രി​ച്ച​ ഡ​ബി​ൾ​ ഹെ​ലി​ക്സും. 1​9​6​9​-​ൽ​,​ വാ​ട്‌​സ​ൺ​ ക്യാ​ൻ​സ​റി​ന് കാ​ര​ണ​മാ​കു​ന്ന​ ഡി.​എ​ൻ.​എ​ വൈ​റ​സു​ക​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം​ കേ​ന്ദ്രീ​ക​രി​ച്ചു​. ഈ​ വൈ​റ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള​ പ​ഠ​നം​,​ നോ​ബ​ൽ സ​മ്മാ​ന​ത്തി​ന​ർ​ഹ​മാ​യ​ ആ​ർ.​‌​എ​ൻ.​‌​എ​ സ്പ്ലൈ​സിം​ഗി​ന്റെ​ ക​ണ്ടെ​ത്ത​ൽ​ ഉ​ൾ​പ്പെ​ടെ​,​ പ്ര​ധാ​ന​പ്പെ​ട്ട​ ജൈ​വ​ പ്ര​ക്രി​യ​ക​ളു​ടെ​ നി​ര​വ​ധി​ അ​ടി​സ്ഥാ​ന​ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്ക് കാ​ര​ണ​മാ​യി​. ​അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ​ ആ​ശു​പ​ത്രി​യി​ൽ​ പ്ര​വേ​ശി​പ്പിച്ച് ​ ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം​,​ ന​വം​ബ​ർ​ 6​ന് ന്യൂ​യോ​ർ​ക്കി​ലെ​ ഈ​സ്റ്റ് നോ​ർ​ത്ത്പോ​ർ​ട്ടി​ൽ​ വാ​ട്സ​ൺ​ ത​ന്റെ​ 9​7​-ാം​ വ​യ​സി​ൽ​ വിടപറഞ്ഞു. ന്യൂ​യോ​ർ​ക്ക് ടൈം​സ് വാ​ട്സ​ണെ​ ഇ​രു​പ​താം​ നൂ​റ്റാ​ണ്ടി​ലെ​ ഏ​റ്റ​വും​ പ്ര​ധാ​ന​പ്പെ​ട്ട​ ശാ​സ്ത്ര​ജ്ഞ​രി​ൽ​ ഒ​രാ​ളാ​യി​ വി​ശേ​ഷി​പ്പി​ക്കു​ക​യു​ണ്ടാ​യി​. ഡി​.എ​ൻ.​എ​ എ​ങ്ങ​നെ​ ജ​നി​ത​ക​ വി​വ​ര​ങ്ങ​ൾ​ പ​ക​ർ​ത്തു​ക​യും​ വ​ഹി​ക്കു​ക​യും​ ചെ​യ്യു​ന്നു​വെ​ന്ന​ ക​ട​ങ്ക​ഥ​ ചു​രു​ള​ഴി​ച്ച​തി​ൽ​ ജെ​യിം​സ് ഡി​ വാ​ട്ട്സ​ൻ​ എ​ന്ന​ ഈ​ നൂ​റ്റാ​ണ്ടി​ലെ​ ഈ​ മ​ഹാ​നാ​യ​ ശാ​സ്ത്ര​ജ്ഞ​നെ​ ലോ​കം​ എ​ക്കാലവും​ സ്മ​രി​ക്കും​. ജീ​വ​ശാ​സ്ത്ര​രം​ഗ​ത്ത് ഏ​റ്റ​വും​ വി​പ്ല​വാ​ത്മ​ക​മാ​യ​ പ​ല​ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്കും​ ആ​ധാ​ര​മാ​യ​ ഒ​ന്നാ​യി​രു​ന്നു​ വാ​ട്ട്സ​നും​ സം​ഘ​വും​ ന​ട​ത്തി​യ​ ഡി.​എ​ൻ​.എ​യു​ടെ​ ഘ​ട​ന​ നി​ർ​വ​ച​നം​. എ​ക്കാ​ല​ത്തെ​യും​ ഏ​റ്റ​വും​ പ്ര​ശ​സ്ത​മാ​യ​ ശാ​സ്ത്രീ​യ​ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളി​ൽ​ ഒ​ന്നാ​ണി​ത്. ഡി​.എ​ൻ.​എ​യു​ടെ​ ഘ​ട​ന​ അ​തി​ന്റെ​ ശി​ല്പി​ക​ൾ​ക്ക് അ​ത്ര​ എ​ളു​പ്പ​ത്തി​ൽ​ നി​ർ​വ​ചി​ക്കാ​നാ​കി​ല്ലാ​യി​രു​ന്നു​ എ​ങ്കി​ൽ​ ത​ന്മാ​ത്ര ​ജൈ​വ​ശാ​സ്ത്ര​രം​ഗ​ത്തും​,​ ജൈ​വ​ സാ​ങ്കേ​തി​ക​ വി​ദ്യ​യി​ലും​ പി​ന്നീ​ടു​ണ്ടാ​യ​ വി​പ്ല​വാ​ത്മ​ക​മാ​യ​ പ​ല​ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും​ ഒ​രു​ പ​ക്ഷേ​ അ​സാദ്ധ്യ​മാ​യി​ ത​ന്നെ​ തു​ട​രു​മാ​യി​രു​ന്നു​.

(തി​രു​വ​ന​ന്ത​പു​രം​ യൂ​ണി​വേ​ഴ്സി​റ്റി​ കോ​ളേ​ജിലെ ബോ​ട്ട​ണി​ വിഭാഗം ​പ്രൊ​ഫ​സ​റാണ് ലേഖിക)