'കാട്ടാന ആക്രമണം: ആശങ്ക വേണ്ട'

Sunday 09 November 2025 12:41 AM IST

തൃശൂർ: കാട്ടാന ആക്രമണത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ.രാജൻ. തുടർച്ചയായി കാട്ടാന ജനവാസ മേഖലയലേക്ക് ഇറങ്ങുകയും കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്കേൽക്കുകയും വനം വകുപ്പിന്റെ ജീപ്പ് നശിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കമുള്ള സംഘം കുതിരാനിൽ കാട്ടാന ആക്രമണം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചു. കാട്ടാന ആക്രമണം രൂക്ഷമായ ശേഷമാണ് ആർ.ആർ.ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ആലോചന വന്നത്. ആർ.ആർ.ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുമ്പോൾ പൊങ്ങണംകാട്, പട്ടിക്കാട് മേഖലകളിൽ ഒഴികെ മറ്റു മേഖലകളലേക്ക് എത്താൻ കഴിയില്ലെന്ന സാഹചര്യം വന്നപ്പോൾ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ആർ.ആർ.ടിക്ക് പ്രത്യേകമായി ഒരു വാഹനം ഒരുക്കിയെന്നും മന്ത്രി പറഞ്ഞു.