വന്ദേഭാരതിന് സ്വീകരണം
Sunday 09 November 2025 12:44 AM IST
തൃശൂർ: എറണാകുളം - ബാംഗ്ലൂർ വന്ദേഭാരത് തീവണ്ടിക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണം. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉൾപ്പെടെയുള്ളവർ വന്ദേഭാരതിൽ ഉണ്ടായിരുന്നു. റെയിൽവേ അധികൃതരും ബി.ജെ.പി നേതാക്കളും ചേർന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. 9.49ഓടെയാണ് ട്രെയിൻ തൃശൂരിലെത്തിയത്. എറണാകുളം - ബംഗളൂരു ഉൾപ്പെടെ നാല് വന്ദേഭാരത് തീവണ്ടികളുടെ ഉദ്ഘാടനം വാരണാസിയിൽ നിർവഹിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. സ്വീകരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കോർപറേഷൻ കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി എന്നിവർ ചേർന്ന് നിർവഹിച്ചു. തുടർന്ന് മോഹിനിയാട്ടമുൾപ്പെടെയുള്ള കലാപരിപാടികൾ നടന്നു.