എൻ.എം വിദ്യാകേന്ദ്ര സ്‌കൂൾ
Sunday 09 November 2025 3:24 AM IST
ചിതറാൽ: ചിതറാൽ എൻ.എം വിദ്യാകേന്ദ്രയിലെ സ്‌കൂൾ വാർഷികാഘോഷം ദേവി കുമാരി വുമൺസ് കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ബിന്ദുജ മേനോൻ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു.സ്‌കൂൾ ചെയർമാൻ അഡ്വ.വി.രാജേഷ്, സ്‌കൂൾ പ്രിൻസിപ്പൽ വി.എസ്.മഞ്ജുള രാജേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ മുല്ലശ്ശേരി എം.വേലയ്യൻ സ്‌കൂൾ ഉപേദശക സമിതി മുഖ്യ അംഗം ഡോ.കാമരാജിനി,പി.ടി.എ പ്രസിഡൻറ് എൽ.ജയകുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.