സർവീസ് പെൻഷണേഴ്സ് അസോ.മണ്ഡലം സമ്മേളനം

Sunday 09 November 2025 3:24 AM IST

വിഴിഞ്ഞം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായുള്ള വിഴിഞ്ഞം മണ്ഡലം സമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കുരുക്കൾ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ്‌ വിജയബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ വി.സി.റസൽ,നിയോജകമണ്ഡലം പ്രസിഡന്റ്‌ ടി.കെ.അശോക് കുമാർ,അമൃത കൗർ,കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കരുംകുളം ജയകുമാർ,മണ്ഡലം പ്രസിഡന്റ്‌ മുക്കോല ബിജു,മുക്കോല മോഹനൻ,സി.രാജശേഖരൻ നായർ,വട്ടവിള രാജേന്ദ്രൻ,എസ്.ശൈലേശ്വര ബാബു,ആർ.രാജ്‌കുമാർ,പി.എൻ.സലിം,എസ്.രാജൻ,ജെ.ജയചന്ദ്രൻ, കെ.പരമേശ്വരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.