വർണ്ണക്കൂടാരം

Sunday 09 November 2025 4:24 AM IST

കുന്നത്തുകാൽ: കുന്നത്തുകാൽ ഗവ. എച്ച്.ഡബ്ല്യൂ.എൽ.പി.എസിൽ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാർ, വാർഡ് മെമ്പർമാരായ കെ.എസ്.ഷീബാ റാണി, എസ്.ആർ.പ്രേമലത, പത്മജ.എൻ.വി (ബി.പി.സി,ബി.ആർ.സി പാറശാല), ബിനിത.വൈ.എസ്.(ട്രെയിനർ ബി.ആർ.സി കോ-ഓർഡിനേറ്റർ),പോളിസ്റ്റാൻ.ഇ.പെരേര (മുൻഎച്ച്.എം), മുരുകേശൻ ആശാരി, ശ്രീകാന്ത് (എസ്എം.സി ചെയർമാൻ), സുധ.ആർ (സീനിയർ അസി.) എന്നിവർ പങ്കെടുത്തു.സ്കൂൾ എച്ച്.എം ബിന്ദുലേഖ സ്വാഗതവും സുധ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.