ക്ലയന്റ് കൺസൽട്ടിംഗ് മത്സരം
Sunday 09 November 2025 2:24 AM IST
തിരുവനന്തപുരം: ലാ അക്കാഡമി ലാ കോളേജും കെ.എൽ.എ മൂട്ട് കോർട്ട് സൊസൈറ്റിയും ഫെഡറൽ ബാങ്കും ചേർന്ന് നടത്തിയ ക്ലയന്റ് കൺസൽട്ടിംഗ് മത്സരത്തിൽ ജബൽപൂർ ധർമ്മ ശാസ്ത്ര ദേശീയ നിയമ സർവകലാശാല,എറണാകുളം എച്ച്.എച്ച് മഹാരാജാസ് ഗവ. ലാ കോളേജ് എന്നിവ വിജയികളായി.സമ്മാനത്തുക മുതിർന്ന അഭിഭാഷകൻ അഡ്വ.ശാസ്തമംഗലം അജിത്ത് കുമാർ വിജയികൾക്ക് കൈമാറി.കേരള ലോ അക്കാദമി ഡയറക്ടർമാരായ അഡ്വ.നാഗരാജ് നാരായണൻ, പ്രൊഫ.അനിൽകുമാർ കെ,അസോസിയേറ്റ് പ്രൊഫസർ ഡോ.ദക്ഷിണ സരസ്വതി ,അസിസ്റ്റന്റ് പ്രൊഫസർ ഡോ.മാളവിക.ജെ എന്നിവർ പങ്കെടുത്തു.മുതിർന്ന അഭിഭാഷകരായ ശാസ്തമംഗലം അജിത് കുമാർ,പി.ആർ.വെങ്കിട്ഷ്,സഞ്ജയ്.പി എന്നിവരാണ് വിധി നിർണയിച്ചത്.