റോഡുകളുടെ നിർമ്മാണം
Saturday 08 November 2025 11:53 PM IST
മുഹമ്മ ഗ്രാമ പഞ്ചായത്ത് 13 -ാം വാർഡിലെ വിവിധ റോഡുകളുടെ നിർമ്മാണോദ്ഘാടനം നടത്തി. മൂലേശ്ശേരി- ആലയ്ക്കൽ റോഡിന്റെ ടാറിങ്ങിന് 7 ലക്ഷം രൂപയും റീടാറിങ്ങിന് 575 000 രൂപയും വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. വിക്ടറി - അങ്കണവാടി നടപ്പാത ടൈലിംഗ്, നിവർത്തിൽ- തൈവീട് ടൈൽ റോഡ്, പുതുപ്പറമ്പ് കോളനി നടപ്പാത ടൈലിംഗ് എന്നിവയുടെ നിർമ്മാണോദ്ഘാടനവും നടത്തി. ടി.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു, മുഹമ്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി സ്വാഗതവും .പി. പി. ബൈജു നന്ദിയും രേഖപ്പെടുത്തി.