ബൈബിൾ കൺവെൻഷൻ
Saturday 08 November 2025 11:55 PM IST
ആലപ്പുഴ: പുന്നപ്ര ഫെറോന ഏൽ ഹൂദ ബൈബിൾ കൺവെൻഷൻ പുന്നപ്ര സെന്റ് ജോസഫ് ഫെറോന ദേവാലയത്തിൽ 12 മുതൽ 16 വരെ വൈകിട്ട് അഞ്ചുമുതൽ 9.30 വരെ നടക്കും. കോഴിക്കോട് കടലുണ്ടിയിലുള്ള എൽ ഹൂദ സ്ട്രീറ്റ് ടീം നയിക്കും. ഫാ. റാഫേൽ കൊക്കാടൻ നേതൃത്വം നൽകും. ഐ.എം.എസ് ധ്യാനകേന്ദ്രം സുപ്പീരിയർ ഫാ. ജോഷി ഉദ്ഘാടനം ചെയ്യും. അവസാന ദിവസമായ 16ന് ആലപ്പുഴ രൂപത അദ്ധ്യക്ഷൻ ജെയിംസ് റാഫേൽ ആനാപറമ്പിൽ സമാപന സന്ദേശം നൽകും. വാർത്താ സമ്മേളനത്തിൽ ഫൊറോന വികാരി ഫാ. ആന്റണി കട്ടികാട്, സാലസ് കൊച്ചീക്കാരൻ വീട്, ഇഗ്നേഷ്യസ് വാച്ചാക്കൽ, നെൽസൺ പടനിലം, ആൻസൺ എന്നിവർ പങ്കെടുത്തു.