യു.ഡി.എഫ് ബൈക്ക് റാലി
Sunday 09 November 2025 12:59 AM IST
മാവേലിക്കര- യു.ഡി.എഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളാ സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ നടത്തിയ ജനമുന്നേറ്റ യാത്രയോടനുബന്ധിച്ച ബൈക്ക് റാലിയുടെ ഉദ്ഘാടനം ഡി.സി.സി ഉപാധ്യക്ഷൻ അഡ്വ.കെ.ആർ.മുരളീധരൻ നിർവ്വഹിച്ചു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.ഗോപൻ അദ്ധ്യക്ഷനായി. രമേശ് ഉപ്പാൻസ്, നൈനാൻ.സി കുറ്റിശ്ശേരി, കോശി തുണ്ടുപറമ്പിൽ, തോമസ്.സി കുറ്റിശ്ശേരി, ഗോവിന്ദൻ നമ്പൂതിരി എന്നിവർ റാലി നയിച്ചു. തോമസ് കടവിൽ, കുഞ്ഞുമോൾ രാജു, ലളിത രവീന്ദ്രനാഥ്, കെ.എൽ മോഹൻ ലാൽ, റ്റി.കൃഷണകുമാരി, മാത്യു കണ്ടത്തിൽ, ജസ്റ്റിസൻ പാട്രിക്, അജിത്കണ്ടിയൂർ, സജീവ്പ്രായിക്കര, പഞ്ചവടി വേണു, കെ.കേശവൻ, കെ.സി.ഫിലിപ്പ്, വർഗീസ് പോത്തൻ, രാജൻ തെക്കേവിള, ബിജു മാത്യു, മനസ് രാജൻ, ശാന്തി അജയൻ, ലതാ മുരുകൻ, ഡി.ബാബു, ആനി ശ്യാമുവൽ, സി.എസ് ശ്രീകുമാർ, അനിതാ വിജയൻ എന്നിവർ സംസാരിച്ചു.