അങ്കണവാടി കെട്ടിടം ശിലാസ്ഥാപനം

Sunday 09 November 2025 12:10 AM IST

മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ 161-ാം നമ്പർ അങ്കണവാടിക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശാലിനി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, സലിം പടിപ്പുരയ്ക്കൽ, അജിത് പഴവൂർ, ശാന്തിനി ബാലകൃഷ്ണൻ, സൂപ്പർവൈസർ ജ്യോതി ജയദേവ്, പി.എൻ.ശെൽവരാജൻ, സജി പരടയിൽ എന്നിവർ പ്രസംഗിച്ചു. വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക്.സ്വന്തമായൊരു കെട്ടിടമെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി 10 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് വാങ്ങിയ സ്ഥലത്ത് മന്ത്രി സജി ചെറിയാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.