കടുവുങ്കൽ ശാഖയിൽ പ്രതിഷ്ഠാ വാർഷികം
വള്ളികുന്നം : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിനിലെ 4009 -ാം നമ്പർ കടുവുങ്കൽ ശാഖയിൽ ശ്രീനാരായണ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ 9ാമത് വാർഷികം 10, 11, തീയതികളിൽ നടക്കും. 10 ന് രാവിലെ 7ന് പതാക ഉയർത്തൽ , തുടർന്ന് ഗുരുദേവ ഭാഗവത പാരായണവും പൂജയും,വൈകിട്ട് 5 ന് ദൈവദശകം ആലാപന മത്സരം, 8 മുതൽ നൃത്തസന്ധ്യ,തിരുവാതിര, 11-ാം തീയതി രാവിലെ 10.30ന് പൊതുസമ്മേളനം. ശാഖ പ്രസിഡന്റ് വിക്രമൻ വീണ അധ്യക്ഷത വഹിക്കും. ചാരുംമൂട് യൂണിയൻ ചെയർമാൻ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും .യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഗോപൻ ആഞ്ഞിലിപ്ര അനുമോദനം നടത്തും. ഗായിക നിഹാരയെയും കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയമായ ഇശലിനെയും ആദരിക്കും. തുടർച്ചയായി പതിമൂന്നാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂളിനെയും,ശാഖയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കും. യൂത്ത് മൂവ്മെന്റ് ചെയർമാൻ വിഷ്ണു ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തും. യൂണിയൻ കമ്മറ്റി മെമ്പറും മേഖല ചെയർമാനുമായ ടി .ഡി .വിജയൻ. അജയകുമാർ, മഹേഷ് , രേഖ സുരേഷ്, ഷീല സോമൻ,അർച്ചന പ്രദീപ്,അനീഷ് , സരിത എന്നിവർ സംസാരിക്കും. .ശാഖ സെക്രട്ടറി സുരേഷ് തെങ്ങയ്യത്ത് സ്വാഗതവും വനിതാ സംഘം സെക്രട്ടറി ശ്രീലത സോമൻ നന്ദിയും പറയും. ഉച്ചയ്ക്ക് 1ന് അന്നദാനം,3 ന് ഘോഷയാത്ര, 6 ന് ദീപാരാധന,ദീപക്കാഴ്ച,ആകാശ വിസ്മയം 7 .30 മുതൽ തൃശ്ശൂർ ഡ്രീം കേരള അവതരിപ്പിക്കുന്ന നാടകം അകത്തേക്ക് തുറന്നിട്ട വാതിൽ.