ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്

Sunday 09 November 2025 7:11 AM IST

വാഷിംഗ്ടൺ: അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമുണ്ടെന്നും അദ്ദേഹം നല്ല സുഹൃത്തും മഹാനായ വ്യക്തിയുമാണെന്നും ട്രംപ് പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചെന്നും അവകാശപ്പെട്ടു. അതേ സമയം, ട്രംപിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.