ഭണ്ഡാരം കവർച്ച: പ്രതി റിമാൻഡിൽ
Monday 10 November 2025 1:01 AM IST
വൈപ്പിൻ: എടവനക്കാട് അണിയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരം കവർച്ചചെയ്ത കേസിലെ പ്രതി പിടിയിൽ. എളങ്കുന്നപ്പുഴ കളത്തിൽ സന്തോഷിനെയാണ് (47) ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.